19 September 2008
അഞ്ചാമത് 'അല' ഡിജിറ്റല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍![]() ഇതു വരെ മല്‍സരത്തിനു ലഭിച്ചത് 150-ഓളം ചിത്രങ്ങളാണ്. ഷോര്‍ട്ട് ഫിലിം, ക്യാമ്പസ് ഫിലിം, ഡോക്യുമെന്ററി, ആനിമേഷന്‍, ആഡ് ഫിലിം, ആല്‍ബം കാറ്റഗറികളില്‍ എന്‍ട്രികളുണ്ട്. മികച്ച ഷോര്‍ട്ട് ഫിലിം, രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം, മികച്ച ഡോക്യുമെന്ററി, രണ്ടാമത്തെ ഡോക്യുമെന്ററി, മികച്ച ക്യാമ്പസ് ഫിലിം, മികച്ച ചാനല്‍ ഷോര്‍ട്ട് ഫിലിം, മികച്ച ചാനല്‍ ഡോക്യുമെന്ററി, മികച്ച 5-മിനിറ്റ് ഷോര്‍ട്ട് ഫിലിം, മികച്ച ആനിമേഷന്‍ ഫിലിം, മികച്ച ആല്‍ബം, മികച്ച സംവിധായകന്‍, തിരക്കഥാ കൃത്ത്, ക്യാമറാമാന്‍, മികച്ച നടന്‍, നടി എന്നീ അവാര്‍ഡുകള്‍ പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മേളയുടെ സമാപന വേദിയില്‍ പ്രഖ്യാപിക്കും. അവാര്‍ഡ് വിതരണം ജനുവരിയില്‍ അല അവാര്‍ഡ് നൈറ്റിനോ ടൊപ്പമാണ്. ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ ഇടവേള കളിലായി ദിവസവും മൂന്ന് ഓപ്പണ്‍ ഫോറങ്ങള്‍ സംഘടിപ്പിക്കും. ചലച്ചിത്ര പ്രവര്‍ത്തകരും സാഹിത്യ കാരന്‍മാരും ഓപ്പണ്‍ ഫോറങ്ങളില്‍ മോഡറേറ്റ ര്‍മാരായി പങ്കെടുക്കും. ഓപ്പണ്‍ ഫോറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വിലയിരുത്ത ലുകള്‍ക്കുള്ള അവസരങ്ങളാണ്. കാണികളും ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും ഒരുമിക്കുന്ന ഓപ്പണ്‍ ഫോറങ്ങള്‍ അനാവശ്യമായ വാഗ്‌വാദങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാതെ സൗഹൃദ കൂട്ടായ്മക്കുള്ള വേദിയാവട്ടെ. - എസ്. കെ. ചെറുവത്ത്
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്