20 June 2009

“കടല്‍” ചലച്ചിത്രോത്സവം

chemmeen-ramu-kariatചാവക്കാട്: കടല്‍ പശ്ചാത്തലമാക്കി നിര്‍മ്മിച്ചിട്ടുള്ളതും, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയ മായതുമായ സിനിമകള്‍, ‘ഒരുമ ഫിലിം സൊസൈറ്റി’ ഒരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ജൂണ്‍ 21 ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പാര്‍ലിമെന്റ് മെംബര്‍ പി. സി . ചാക്കോ മുഖ്യാതിഥി ആയിരിക്കും. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ‘രാമു കാര്യാട്ട് അനുസ്മരണം’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹന്‍ നിര്‍വ്വഹിക്കും.
 
രാമു കാര്യാട്ടിന്റെ ചെമ്മീന്‍, ദ് ബോ(ദക്ഷിണ കൊറിയ), ദ് ലെജന്റ് ഓഫ് 1900, ലാ ടെറാട്രമ (ഇറ്റലി), അലിസോവ(മൊറോക്കോ), സീഗള്‍, മോബി ഡിക്ക്, 20000 ലീഗ്സ് അണ്ടര്‍ ദ് സീ, ദ് ഓള്‍ഡ് മാന്‍ ആന്‍ഡ് സീ, കാസ്റ്റ് എവേ (അമേരിക്ക) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
 
ജൂണ്‍ 21 ഞായര്‍ മുതല്‍ 25 വ്യാഴാഴ്ച വരെ തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം സ്നേഹ തീരം നാലുകെട്ടില്‍ സംഘടിപ്പിക്കുന്ന
ചലച്ചിത്രോ ത്സവത്തില്‍ പ്രഗല്‍ഭരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും എന്നു സംഘാടകര്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



06 June 2009

ദ ലിവിങ്ങ് ഗോസ്റ്റ് മസ്ക്കറ്റില്‍

the-living-ghostഇന്ത്യയിലെ ഒറീസ്സയിലെ ഗ്രാമങ്ങളില്‍ വച്ച് ചിത്രീകരിച്ച ദ ലിവിങ്ങ് ഗോസ്റ്റ് എന്ന ചിത്രം ഇന്ന് മസ്ക്കറ്റില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായാണ് പ്രദര്‍ശനം. ഒമാനിലെ ഫിലിം സൊസൈറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.
 
മസ്ക്കറ്റില്‍ ബാങ്കര്‍ ആയ അക്ഷയ് കുമാര്‍ പാരിജ മീര ക്രിയേറ്റിവ് ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാന രചന, സംഭാഷണം, ചിത്ര സംയോജനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത നന്ദ തന്നെയാണ്.
 

rimjhim-the-living-ghost
 
manoj-mishra-rimjhim

 
മനോജ് മിശ്ര നായകനായും രിംജിം നായികയായും വേഷമിട്ടിരിക്കുന്നു.
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



05 June 2009

ഹംദാന്‍ ഹലോ മര്‍ഹബയില്‍

hamdane പത്ര ത്തിലൂടെ ഗള്‍ഫിലെ കലാസ്വാദകര്‍ക്കും സംഗീത പ്രേമികള്‍ക്കും സുപരിചിതനായ മാപ്പിളപ്പാട്ടിലെ പുതു തരംഗം ഹംദാന്‍
എന്ന യുവ ഗായകന്‍ ദുബായില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് റേഡിയോ യുടെ ജനപ്രിയ പരിപാടി കളിലൊന്നായ
“ഹലോ മര്‍ഹബാ” യില്‍ ജൂണ്‍ 5 വെള്ളിയാഴ്ച യു. എ. ഇ. സമയം ഉച്ചക്ക് 1:45ന് തന്‍റെ അനുഭവങ്ങള്‍ പങ്കു വെക്കുന്നു.
(ഖത്തര്‍ സമയം 12:45). ഇതേ പരിപാടി രാത്രി 10 മണിക്കും ഏഷ്യാനെറ്റ് റേഡിയോവില്‍ കേള്‍ക്കാം.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 




 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്