30 October 2009

കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി

quraishiസംഗീത ആസ്വാദകരായ പ്രവാസികള്‍ ഈയിടെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച മാപ്പിള പ്പാട്ട് ആല്‍ബം ഏതെന്നു ചോദിച്ചാല്‍ എല്ലാവരും പറയും 'മാശാ അല്ലാഹ്'. ഗള്‍ഫിലെ റേഡിയോ നിലയങ്ങളിലെ മാപ്പിള പ്പാട്ട് പരിപാടികളില്‍ എപ്പോഴും ഇതിലെ ഗാനങ്ങള്‍ ഉള്‍ക്കൊ ള്ളിച്ചിരുന്നു. 'മാശാ അല്ലാഹ്' എന്ന സംഗീത ആല്‍ബത്തിന് രചനയും സംഗീതവും നിര്‍വ്വഹിച്ചത് സൈനുദ്ധീന്‍ ഖുറൈഷിയാണ്.
 
ശ്രദ്ധേയനായ കവി കൂടിയായ ഖുറൈഷി, മാപ്പിള പ്പാട്ട് രചനയിലേക്ക് വന്നത് യാദൃശ്ചികമല്ല. മാപ്പിള ഗാന രംഗത്ത് ആദ്യമായി കൊളമ്പിയ റിക്കാര്‍ഡില്‍ പാടിയ പ്രശസ്ത സംഗീതജ്ഞനും പണ്ഡിതനും ആയിരുന്ന മര്‍ഹൂം ഗുല്‍ മുഹമ്മദ് ബാവയുടെ പേര മകനും, മാപ്പിള പ്പാട്ടിലെ തന്നെ മറ്റൊരു ഇതിഹാസവും, മാപ്പിള പ്പാട്ട് ഗാന ശാഖയിലെ പഴയ തലമുറക്കാരനും, സംഗീത ലോകത്ത് പുതിയ തലമുറക്ക് വഴി കാട്ടി യുമായി നിരവധി കലാ കാരന്‍മാരെ ഗാനാസ്വാ ദകര്‍ക്ക് പരിചയ പ്പെടുത്തുകയും ചെയ്തിട്ടുള്ള കെ. ജി. സത്താറിന്റെ അനന്തര വനുമായ സൈനുദ്ധീന്‍ ഖുറൈഷി, പാരമ്പര്യ ത്തിന്റെ മേന്‍മകള്‍ അവകാശ പ്പെടാവുന്ന ഒരു കവിയും എഴുത്തു കാരനുമാണ്.
 



 
കവിയെന്ന നിലയില്‍ ഖുറൈഷിയെ e പത്രം വായനക്കാര്‍ക്ക് പരിചയ പ്പെടുത്തേണ്ടതില്ല. e പത്രം അക്ഷര ലോകത്തില്‍ പ്രസിദ്ധീകരിച്ച ഖുറൈഷിയുടെ വേലികള്‍, മാവേലിയുടെ ഓണം, കടല്‍, പാവം..!, പ്രണയത്തിന്‍റെ കാണാപ്പുറങ്ങള്‍, ഭ്രാന്തിന്‍റെ പുരാവൃത്തം, ഉമ്മ, പുഴ, കാബൂളില്‍ നിന്ന് ഖേദപൂര്‍വ്വം എന്നീ കവിതകള്‍ക്ക് അസ്വാദകര്‍ ഏറെയാണ്.
 
കവിത മാത്രമല്ല കഥയും, നോവലൈറ്റും തനിക്ക് വഴങ്ങുമെന്ന് സൈനുദ്ധീന്‍ ഖുറൈഷി തെളിയിച്ചു കഴിഞ്ഞു. “സുഹറ”, “മീസാന്‍ കല്ലുകള്‍”, “റൂഹാനി” എന്നീ കഥകളും “അവന്റെ കഥ ആരുടെയൊക്കെയോ കഥ”, “ആദര്‍ശങ്ങളില്‍ നഷ്ടപ്പെടുന്നവര്‍” എന്നീ നോവലൈറ്റുകളും ഇതിന് ഉദാഹരണമാണ്. കലാ കൗമുദിയുടെ കഥ എന്ന പ്രസിദ്ധീ കരണത്തില്‍ അച്ചടിച്ചു വന്ന “അവന്റെ കഥ ആരുടെ യൊക്കെയോ കഥ” എന്ന നോവലെറ്റ് വളരെയേറെ ശ്രദ്ധിക്ക പ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ മറ്റു കവിതകളായ “യാത്രാ മൊഴി”, “സൊമാലിയ”, “കുരുത്തി”, “കടല്‍ കടന്നവര്‍”, “വിത്തു കാള”, “നിഴലുകള്‍”, “വഴികള്‍ മറന്നവരോട്”, “പഞ്ച നാദത്തിലെ മുത്തശ്ശി”, “അസ്തമയത്തിനു മുന്‍പ്” എന്നിവയും ഏറെ ശ്രദ്ധിക്കപെട്ടു.
 
മാപ്പിള പ്പാട്ടിലെ സ്ഥിരം ശൈലിയില്‍ നിന്നും മാറി, ശുദ്ധ സാഹിത്യവും സംഗീതവും എന്തു കൊണ്ട് ഉപയോഗിച്ചു കൂടാ എന്ന ചോദ്യവുമായി പുറത്തിറക്കിയ ‘മെഹ്റാന്‍’ എന്ന ആല്‍ബം വിദ്യാധരന്‍ മാസ്റ്ററാണു സംഗീതം ചെയ്തത്. വിജയ് യേശുദാസ് ആദ്യമായി മാപ്പിള പ്പാട്ട് ആല്‍ബത്തില്‍ പാടുന്നതും സൈനുദ്ധീനു വേണ്ടിയാണ് . മാപ്പിള പ്പാട്ടിലെ ‘ടിപ്പിക്കല്‍ സംഗതികള്‍’ എല്ലാം തന്നെ ഒഴിവാക്കി പുറത്തു വന്ന മെഹ്റാന്‍, സംഗീത രംഗത്ത് വളരെ ശ്രദ്ധിക്കപ്പെട്ടു.
 

poonilaa-thattam


 
പിന്നീട് നൌഷാദ് ചാവക്കാട് സംഗീതം നല്‍കി സൈനുദ്ധീന്‍ ഖുറൈഷി രചിച്ച ഗാനങ്ങള്‍ ‘പൂ നിലാത്തട്ടം’ എന്ന ആല്‍ബത്തിനെ സൂപ്പര്‍ ഹിറ്റാക്കി മാറ്റി.
 
മാര്‍ക്കോസ്‌ പാടിയ ആലം പടച്ച റബ്ബ് , അറിവിന്‍ വെളിച്ചമേ (കണ്ണൂര്‍ ഷരീഫ്‌, രഹന), കാല്‍ തളയിട്ടൊരു (കണ്ണൂര്‍ ഷരീഫ്‌), ഖല്‍ബിന്റെ ഉള്ളില്‍ (ശംസ് കുറ്റിപ്പുറം), അകതാരില്‍ നിറയുന്ന (അല്‍ക അജിത്ത് ) എന്നിവയായിരുന്നു പൂ നിലാത്തട്ട ത്തിലെ ശ്രദ്ധേയമായ പാട്ടുകള്‍.
 
തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനു സമീപം തിരുനെല്ലൂര്‍ സ്വദേശിയായ സൈനുദ്ധീന്‍ ഖുറൈഷി, വിദ്യാഭ്യാ സത്തിനു ശേഷം 1989 ല്‍ പ്രവാസ ജീവിത ത്തിലേക്ക് ചേക്കേറി.
 
സ്കൂള്‍ പഠന കാലം മുതല്‍ ചിത്ര രചനയില്‍ താത്പര്യം കാണിച്ച സൈനുദ്ധീന്‍ ഖുറൈഷി കവിത യിലേക്കും കഥയിലേക്കും ചുവടു മാറുന്നതിനു മുന്‍പേ നാടക രംഗത്ത് അല്‍പം സജീവ മായിരുന്നു. സ്കൂള്‍ കോളേജ് നാടകങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ അദ്ദേഹം എന്തു കൊണ്ടോ ആ രംഗത്ത് കൂടുതല്‍ നിന്നില്ല.
 
എട്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥി ആയിരി ക്കുമ്പോള്‍ , തൃശ്ശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു വന്നിരുന്ന എക്സ്സ് പ്രസ്സ് ദിനപ്പത്ര ത്തില്‍ ആദ്യ കഥ അച്ചടിച്ചു വന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപകര്‍, സൈനുദ്ധീനില്‍ വളരുന്ന സാഹിത്യ കാരനെ വീട്ടുകാര്‍ക്ക് പരിചയ പ്പെടുത്തു കയായിരുന്നു. ഇപ്പോള്‍ പ്രവാസ ജീവിതത്തിലെ തിരക്കു കള്‍ക്കിടയിലും എഴുത്തിനു വേണ്ടി സമയം കണ്ടെത്തുന്നു. ‘ബൂലോഗ’ ത്തും ഇദ്ദേഹത്തിനു ഒട്ടേറെ വായനക്കാര്‍ ഉണ്ട്. ശ്രദ്ധേയനാ‍യ ഒരു ബ്ലോഗ്ഗര്‍ കൂടിയാണ് സൈനുദ്ധീന്‍. അദ്ദേഹത്തിന്റെ ബ്ലോഗ് : മുല്ലപ്പൂക്കള്‍
 
സോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്തെ മലയാള ത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ കൂട്ടം ഡോട്ട് കോം, ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവയിലും ഇദ്ദേഹത്തിന്റെ ബ്ലോഗ്ഗുകള്‍ വായിക്കാം. കൂട്ടം ഡോട്ട് കോം യു. എ. ഇ. യിലെ മെംബര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച "കൂട്ടം യു.എ.ഇ. മീറ്റ്" അബുദാബിയില്‍ വന്‍ വിജയമായി തീ‍ര്‍ന്നതില്‍ സൈനുദ്ധീന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
 
സൈനുദ്ധീന്‍ ഖുറൈഷി രചനയും, സംഗീതവും നിര്‍വ്വഹിച്ച്, “വ്യത്യസ്ഥ മായ പ്രണയ ശീലുകളുമായി ഒരു മാപ്പിള പ്പാട്ട് ആല്‍ബം” എന്ന ആമുഖത്തോടെ ഈയിടെ ഈസ്റ്റ് കോസ്റ്റ് ആഡിയോസ് പുറത്തിറക്കിയ സൂപ്പര്‍ ഹിറ്റ് ആല്‍ബം ‘മാശാ അല്ലാഹ് ’ ഓഡിയോ വിതരണ രംഗത്ത് ചലനം സൃഷ്ടിച്ചു കഴിഞ്ഞു.
 
അന്‍വര്‍ സാദാത്ത്, വിധു പ്രതാപ് എന്നീ പ്രശസ്ത പിന്നണി ഗായകരോടൊപ്പം യു. എ. ഇ. യിലെ വേദികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച, പ്രശസ്ത കലാ കാരന്‍ മാരായ റാഫി പാവറട്ടി, കബീര്‍ തളിക്കുളം, ശംസ് കുറ്റിപ്പുറം, ഷഹീന്‍ ഫരീദ് എന്നിവരും പാട്ടുകള്‍ പാടിയിരിക്കുന്നു. തന്റെ പുതിയ സംരംഭത്തിലും പ്രവാസി കലാകാരന്‍ മാര്‍ക്ക് അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 
മുന്‍ കാല മുസ്ലിം ലീഗ് പ്രവര്‍ത്ത കനായ മര്‍ഹൂം കെ. വി.അബൂബക്കര്‍ - കെ. ജി. സൈനബാ ബായി ദമ്പതികളുടെ ഏറ്റവും ഇളയ മകനാണ് സൈനുദ്ധീന്‍ ഖുറൈഷി. സഹോദരന്‍ ഷംസുദ്ധീന്‍, സഹോദരിമാര്‍ നെജ്മ, ബഷീറ, സുഹറ എന്നിവര്‍.
 
ഭാര്യ ജാസ്മിന്‍, മകന്‍ സുഹൈല്‍, പെണ്മക്കള്‍ സര്‍മീന സൈനബ്, സുഹൈറ സൈനബ്. കഴിഞ്ഞ 19 വര്‍ഷങ്ങളായി കുടുംബ സമേതം അബുദാബിയില്‍ കഴിയുന്നു.
 
eMail: suhailzz3 at gmail dot com
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - ജെ. എസ്.    

7അഭിപ്രായങ്ങള്‍ (+/-)

7 Comments:

നന്ദി-അബ്ദുറഹിമാന്‍/ഇപത്രം..

പ്രിയ സുഹ്രുത്ത് സൈനുദ്ദീനെ കുറിച്ച് ഏറെ അറിയാന്‍ ഈ പരിചയപ്പെടുത്തലിന് കഴിഞ്ഞിരിക്കുന്നു..

സൈനുദ്ദീന് എല്ലാ ഭാവുകങ്ങളും..

-സ്നേഹപൂര്‍വ്വം,

ഒ.എസ്.എ.റഷീദ്
ചാവക്കാട്

November 1, 2009 at 9:37 PM  

പ്രിയ സൈനൂ,
അഭിമാനമുണ്ട് എന്റെയീ കൂട്ടുകാരനെ ഓര്‍ത്ത്. പിന്നെ ഇത്രയൊന്നും അറിഞ്ഞിരുന്നില്ലല്ലൊ എന്നോര്‍ത്ത് ലജ്ജിക്കുകയും.
ഇനിയും ഒരുപാട് നല്ല നല്ല സൃഷ്ടികള്‍ താങ്കളില്‍ നിന്നുണ്ടാകട്ടെ.
സ്‌നേഹാശംസകളോടേ,
അനില്‍ കുമാര്‍. സി. പി.

November 1, 2009 at 11:15 PM  

പ്രിയ ഇക്കാ...
എനിക്കും അഭിമാനം തോന്നുന്നു, ഇക്കായുടെ സ്നേഹിതന്‍ ആയതില്‍.
കൂടുതല്‍ കൂടുതല്‍ എഴുതാനും....
കൂടുതല്‍ കൂടുതല്‍ രചനകള്‍ നടത്താനും....
സര്‍വേശ്വരന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ.
സസ്നേഹം.....
വിനോദ് രാജ്.

November 2, 2009 at 9:03 AM  

Dear sainu;


All the best

Harif orumanayur ; pmharif@yahoo.com

November 2, 2009 at 4:22 PM  

സൈനുദ്ധീൻ ഖുറൈഷിയെ കൂടുതലറിയാനായതിന് നന്ദി. അദ്ധേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ഒപ്പം പരിചയപ്പെടുത്തിയ ഇ-പത്രത്തിനും പി.എം.എ.അബ്ദുറഹിമാനും..

November 2, 2009 at 10:09 PM  

sainukkane aadyam parichayappedunnath koottaththil vechanu...chila kavithakalile variakale kurich samsayam unnayichappol valare vyakthamaaya riithiyilulla marupadi athanu parichayapedaan kaaranam.pineed palaril ninum adehathe pati kooduthal arinju..pakshe neritt kanunnath koottam abudabi meettil vech..meet nadakunna sthalath hotelinu munnil thanne oru silk jubayum oru kannadayum oru kudavayarumaayi oraal nilkkunnu. kai koduthu paranju 'njaan ashif'..udane gauravaththil' njaan sainudeen quraishi'...ethreyum gauravamulla oralaano rasakaramaay kavithakal ezuthunnath..pakshe pinneed edakide oro karyangale kurich anneshichum kavithakaleyum blogukaleyum abinandichum vimarsichum adehathinte abiprayangalum kandappol manasilaayi pakwathayaarnna oru ikka ..allenkil oru kaaranavar sthhaanamanu adeham alankarikkunnathennu...
priya sainukka eniyum kooduthal nalla srushtikal nadathaan kaziyatte ennaasamsikkunnu
all the best,,and thaks abdurehman

November 4, 2009 at 10:39 AM  

സുഹ്രുത്ത് സൈനുദ്ദീനെ കുറിച്ച് ഏറെ അറിയാന്‍ ഈ പരിചയപ്പെടുത്തലിന് കഴിഞ്ഞിരിക്കുന്നു..

സൈനുദ്ദീന് എല്ലാ ഭാവുകങ്ങളും..

November 14, 2009 at 7:11 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



29 October 2009

“അമ്മ” പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

annual-malayalam-movie-awardsദുബായ് : ഈ വര്‍ഷത്തെ AMMA - Annual Malayalam Movie Awards - പ്രഖ്യാപിച്ചു. 2009ല്‍ റിലീസ് ചെയ്ത ചിത്രങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളി സമൂഹം വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തതാണ് ഈ പുരസ്ക്കാരങ്ങള്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നവമ്പര്‍ ആറിന് നടക്കുന്ന വമ്പിച്ച പരിപാടിയില്‍ വെച്ച് പുരസ്ക്കാര ദാനം നടത്തും.
 

amma-awards

amma-awards

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടികള്‍ നയിക്കുന്നത്. ബെന്നി ദയാല്‍, സയനോറ, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, ദേവാനന്ദ്, ആന്‍ ആമി, യാസിര്‍ സാലി, നിസ്സാര്‍ വയനാട്, ഇഷാന്‍ ഷൌക്കത്ത്, കണ്ണൂര്‍ ഷെറീഫ് എന്നിവരടങ്ങുന്ന ഒട്ടേറെ കലാകാരന്മാര്‍ അണി നിരക്കുന്ന കലാ സംഗീത നൃത്ത പ്രകടനങ്ങളും, കലാഭവന്‍ ട്രൂപ്പിന്റെ നൃത്ത സംഘവും, സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ഹാസ്യ പ്രകടനവും അരങ്ങേറും.
 
നടത്തിപ്പിന്റെ നിലവാരത്തിന് പേരു കേട്ട ആനുവല്‍ മലയാളം മൂവീ അവാര്‍ഡ്സ് ആവിഷ്ക്കാരം ചെയ്ത് സംഘടിപ്പിക്കുന്നത് ദുബായിലെ ഏഷ്യാ വിഷ്യന്‍ അഡ്വര്‍ടൈസിങ് കമ്പനിയാണ്.
 



Annual Malayalam Movie Awards 2009 Declared



 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



28 October 2009

സിനിമാ ആസ്വാദന ശില്‍പ്പശാല

iffoഇന്റര്‍നാഷണല്‍ ഫിലിം ഫ്രാറ്റേണിറ്റി ഓഫ് ഒമാന്‍ ഏക ദിന സിനിമാ ആസ്വാദന ശില്‍പ്പശാല നടത്തുന്നു. ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ശില്‍പ്പശാലയില്‍ പങ്കെടുത്ത് സിനിമയിലെ ശബ്ദ മിശ്രണത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കും. സിനിമയുടെ വിവിധ ഘടകങ്ങളെ കുറിച്ച് ഡോ. ജബ്ബാര്‍ പട്ടേല്‍ ക്ലാസെടുക്കും.
 
ക്ലാസിക് സിനിമയിലെയും സമകാലിക സിനിമയിലെയും ആഖ്യാന ശൈലികളിലെ വ്യത്യസ്തതകള്‍ ഉദാഹരണ സഹിതം ചര്‍ച്ചയ്ക്ക് വിഷയമാക്കും. ലോക സിനിമാ ചരിത്രത്തിലെ നാഴിക കല്ലുകളായ ക്ലാസിക് ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. നവമ്പര്‍ ആറിന് രാവിലെ എട്ട് മണിക്ക് വാഡി കബീറിലെ ക്രിസ്റ്റല്‍ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്സിലെ സാഫിര്‍ ഹാളിലാണ് ശില്പ ശാല നടത്തുവാന്‍ നിശ്ചയിച്ചത് എങ്കിലും വേദിയില്‍ മാറ്റം ഉണ്ടാവാം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



27 October 2009

“അവനവന്‍ കടമ്പ” കുവൈറ്റില്‍

avanavan-katampaകുവൈറ്റ് : കാവാലം നാരായണ പണിക്കരുടെ പ്രസിദ്ധമായ നാടകം “അവനവന്‍ കടമ്പ” കുവൈറ്റില്‍ അരങ്ങേറി. കേരളത്തിലെ എഞ്ചിനിയറിംഗ് കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനകളുടെ പൊതു വേദിയായ കുവൈറ്റ് എഞ്ചിനിയേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ ത്തോടനു ബന്ധിച്ചായിരുന്നു ഫോറം അംഗങ്ങള്‍ നാടകം അവതരിപ്പിച്ചത്.
 

 
കുവൈറ്റില്‍ സന്ദര്‍ശനം നടത്തുന്ന കാവാലം നാരായണ പണിക്കരുടെ നേരിട്ടുള്ള ശിക്ഷണത്തിലാണ് മലയാളി എഞ്ചിനിയര്‍മാര്‍ നാടകം പരിശീലിച്ചത്. കേരളത്തിനു പുറത്ത് ഈ നാടകം ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന് നടനും, നാടക സംഘം പ്രവര്‍ത്തകനും, പാലക്കാട് എന്‍. എസ്. എസ്. കോളജ് ഓഫ് എഞ്ചിനിയറിംഗിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അരവിന്ദന്‍ എടപ്പാള്‍ അറിയിച്ചു. കലാലയ കാലഘട്ടത്തില്‍ പാലക്കാട്ടെ നാടക സംഘത്തില്‍ സജീവമായിരുന്ന തനിക്ക് നീണ്ട പ്രവാസ ജീവിതത്തിന്റെ വിരസതയ്ക്കിടയില്‍ വേദിയിലേക്കുള്ള ഈ തിരിച്ചു പോക്കിനുള്ള അവസരം ലഭിച്ചത് ഒരു വഴിത്തിരിവായി. കാവാലം നാരായണ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന നാടക കളരി തങ്ങളെ ഏറെ ആവേശ ഭരിതരാക്കിയിട്ടുണ്ട്. നാടക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സജീവമായി മുന്നോട്ട് കൊണ്ടു പോവാന്‍ തന്നെയാണ് കെ. ഇ. എഫ്. തീരുമാനിച്ചിരിക്കുന്നത് എന്നും അരവിന്ദന്‍ എടപ്പാള്‍ അറിയിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



25 October 2009

കാലിഡോ സ്കോപ്പ് അബുദാബിയില്‍

kaleidoscopeഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ പ്രദര്‍ശനം ഒക്ടോബര്‍ 29 വ്യാഴാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടക്കും. ചിത്രകാരന്‍ കൂടിയായ ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത "കാലിഡോസ്കോപ്പ് " എന്ന സിനിമ, കേരളത്തിലെ സമകാലിക സംഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണ്‌.
 

kaleidoscope-crayon-jayan


 
ഇതിനു മുന്‍പ്‌ ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത ചരടുകള്‍, കഥാപാത്രം എന്നീ ഹ്രസ്വ സിനിമ കള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 




 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അടൂര്‍ ഭവാനി അന്തരിച്ചു

adoor-bhavaniചെമ്മീന്‍ സിനിമയിലെ ചക്കി മരക്കാത്തി കാല യവനിക ക്കുള്ളിലേക്ക് പോയി മറഞ്ഞു. ഇന്ന് (ഞായര്‍) ഉച്ചക്ക് അടൂരിലെ സ്വവസതി യിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘ കാലമായി ചികിത്സയി ലായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ' ശരിയോ തെറ്റോ ' എന്ന സിനിമയിലൂടെ വെള്ളി ത്തിരയില്‍ അരങ്ങേറ്റം കുറിച്ച അടൂര്‍ ഭവാനി, രാമു കാര്യാട്ട് സംവിധാനം ചെയ്തു ദേശീയ പുരസ്കാരം നേടിയ ചെമ്മീനിലെ ചക്കി മരക്കാത്തി യെ അനശ്വരമാക്കി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അഭിനയിച്ച 'വേലുത്തമ്പി ദളവ' എന്ന നാടക ത്തിലൂടെയാണ്‌ ആദ്യം അരങ്ങി ലെത്തിയത്‌. തുടര്‍ന്ന് കലാ നിലയം, കെ. പി. എ. സി, എന്നീ നാടക സമിതികളിലും അവര്‍ സജീവമായി. മൂലധനം, അശ്വമേധം, മുടിയനായ പുത്രന്‍, കടല്‍പ്പാലം, യുദ്ധ കാണ്ഡം, തുലാഭാരം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. അമിതാ ഭിനയത്തിലേക്ക് പോകാതെ, പച്ചയായ ജീവിതം വെള്ളി ത്തിരയിലും അവതരിപ്പിച്ച് അവര്‍ കടന്നു പോയി.
 
ഹിറ്റ്ലര്‍, ഒരു സി. ബി. ഐ. ഡയറി ക്കുറിപ്പ്, സേതു രാമയ്യര്‍ സി. ബി. ഐ, വാര്‍ദ്ധക്യ പുരാണം എന്നീ സിനിമകളിലൂടെ അവര്‍ പുതു തലമുറയിലെ സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.
 
1969 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹ നടിക്കുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . മാതൃ ഭൂമിയുടെ ചലച്ചിത്ര സപര്യാ പുരസ്കാരം, മുതുകുളം രാഘവന്‍ പിള്ള പുരസ്കാരം, ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രേംജി പുരസ്‌കാരം, ഈയിടെ ലഭിച്ച ലോഹിത ദാസ് പുരസ്കാരം എന്നിവ അതില്‍ ചിലതു മാത്രം. നാടകത്തിനു നല്കിയ സമഗ്ര സംഭാവനകളെ മുന്‍ നിറുത്തി 2008ല്‍, സഹോദരി മാരായ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം എന്നിവരെ കേരളാ സംഗീത നാടക അക്കാദമി ആദരിച്ചു.
 
ശവ സംസാകരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പില്‍ നടക്കും.
 
- പി. എം . അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

Read This Blog:
നന്ദികേടില്ലാത്ത ലോകത്തേക്ക്‌ ഒരു `താരം' കൂടി

http://rajagopaltvm.blogspot.com/2009/10/blog-post_1182.html

vinod Kumar. Abudhabi

October 29, 2009 at 9:22 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



16 October 2009

“പഴശ്ശി രാജാ” ഇന്നെത്തുന്നു

pazhassi-rajaലോക സിനിമയില്‍ തന്നെ ഇതിഹാസമായി തീരാന്‍ ഉതകും വിധം ‘പഴശ്ശിരാജാ’ വരുന്നു. 560 തിയ്യേറ്ററുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ഇന്ന് (ദീപാവലി ദിനത്തില്‍) പഴശ്ശി രാജാ റിലീസ് ചെയ്യുകയാണ്. എം. ടി., ഹരി ഹരന്‍, മമ്മൂട്ടി, ഓ. എന്‍. വി, ഇളയ രാജാ, റസൂല്‍ പൂക്കുട്ടി എന്നീ പ്രഗല്‍ഭരുടെ സംഗമം കൂടിയായ ഈ സിനിമ, ഒരു കാല ഘട്ട ത്തി ന്‍റെ കഥ പറയുന്നു.
 
മമ്മൂട്ടി യെ കൂടാതെ, പത്മ പ്രിയ, തമിഴില്‍ നിന്നും ശരത് കുമാര്‍, കനിഹ, തെലുങ്ക് നടന്‍ സുമന്‍, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പഴശ്ശി രാജാ യെ കാണികള്‍ ക്ക് പരിചയപ്പെ ടുത്തുന്നത് മലയാള ത്തില്‍ മോഹന്‍ ലാലും, തമിഴില്‍ കമലഹാസനും, തെലുങ്കില്‍ ചിരഞ്ജീവിയും, ഹിന്ദിയില്‍ ഷാറുഖ് ഖാനുമാണ്. ഓ. എന്‍. വി യെ ക്കൂടാതെ, കാനേഷ് പൂനൂര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരും ഗാന രചന നിര്‍വ്വഹി ച്ചിരിക്കുന്നു.
 
ഓസ്കാര്‍ ലബ്‌ധിക്കു ശേഷം റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്ത ഈ സിനിമയെ ക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘‘ഇതൊരു ലോക സിനിമയാണ്, നമ്മുടെ ചെറിയ ഒരു ഭാഷക്ക് ഇത്തര മൊരു സിനിമ എടുക്കാനാകുമെന്ന് നമ്മള്‍ ലോകത്തോട് പ്രഖ്യാപിക്കുക യാണ്. ലോകം ഇതിനു കാതോര്‍ത്തേ മതിയാവൂ’’ എന്നാണ് .
 
വടക്കന്‍ വീര ഗാഥ യിലൂടെ ചന്തു വിനെ പുതിയ രീതിയില്‍ അവതരിപ്പിച്ച എം. ടി . വാസുദേവന്‍ നായര്‍, കേരള സിംഹം പഴശ്ശി രാജാ എന്ന വീര കേസരിയു ടെ പുതിയ ഒരു മുഖം ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുക യാണ് സിനിമാ ലോകം.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

4അഭിപ്രായങ്ങള്‍ (+/-)

4 Comments:

മാനന്തവാടിയുടെ മണ്ണ്‌ മാപ്പുനല്‍കട്ടെ ....http://rajagopaltvm.blogspot.com/2009/10/blog-post.html
About കേരള സിംഹം 'പഴശ്ശിരാജ'
http://moderntalkies.blogspot.com/2009/10/blog-post.html

October 29, 2009 at 9:31 AM  

മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. കൈതേരി മാക്കം എന്ന പഴശ്ശിരാജയുടെ ഭാര്യാകഥാപാത്രത്തെ ശ്രദ്ധിക്കുക. ലൈംഗികദരിദ്രരായ മലയാളികളെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ നടി/കഥാപാത്രത്തിന്റെ വേഷവിധാനവും ശരീര ചലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. http://ulkazhcha.blogspot.com/2009/10/blog-post_28.html

October 29, 2009 at 10:00 AM  

ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും അഭിപ്രായപ്പെടുന്നു. കുറിച്യരുടെ ജീവിതം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നു ജി. പി. രാമചന്ദ്രൻ പറയുമ്പോൾ, കുറിച്യരെ ആഫ്രിക്കൻ ആദിവാസികളെപ്പോലെ ചിത്രീകരിച്ചു് അപമാനിച്ചു എന്നാണു് പഴയ വീടു് എന്ന ബ്ലോഗറുടെ അഭിപ്രായം.....
http://malayalam.usvishakh.net/blog/archives/395

October 30, 2009 at 5:26 PM  

പോയി പടം കണ്ടു അഭിപ്രായം പറയ്‌. ആരു പറഞ്ഞു പെട്ടെന്ന് അഭിപ്രായം പറയാന്‍? പിന്നെ പഴയവീട് ബ്ലോഗര്‍ക്ക്‌ ആഫ്രിക്കന്‍ ആദിവാസികള്‍
മോശക്കാരാണോ???

March 7, 2010 at 5:52 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്