05 May 2009

സിനി ഫെസ്റ്റ് 2009

ദോഹ: “പ്രവാസി ദോഹ” എന്ന സാംസ്‌കാരിക കലാ സംഘടന “സിനി ഫെസ്റ്റ് 2009” എന്ന പേരില്‍ ഇന്ത്യന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. മെയ് മൂന്നിന് വൈകുന്നേരം ഗള്‍ഫ് സിനിമയില്‍ നടന്ന ഉദ്ഘാടന ചടങ്ങോടെ മേള തുടങ്ങുകയുണ്ടായി. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ അഞ്ചു ഭാഷകളിലുള്ള അഞ്ചു ചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് സി. വി. റപ്പായി ഹോട്ടല്‍ മെര്‍ക്യൂറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 
മേളയില്‍ പ്രവേശനം സൗജന്യ മായിരിക്കും. ടി. വി. ചന്ദ്രന്റെ 'വിലാപങ്ങ ള്‍ക്കപ്പുറം' എന്ന മലയാള ചലച്ചിത്ര ത്തോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വദ്വ മേള ഉദ്ഘാടനം ചെയ്യും. ടി. വി. ചന്ദ്രന്‍ ഉദ്ഘാടന ച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
 
ബാലാജി ശക്തി വേലിന്റെ 'കല്ലൂരി' (തമിഴ്), ചിത്രാ പലേക്കറിന്റെ 'മാതി മായ്' (മറാത്തി), സമീര്‍ ചന്ദ്രയുടെ 'ഏക് നാദിര്‍ ഗാല്‍പോ' (ബംഗാളി), ഗിരീഷ് കാസറ വള്ളിയുടെ കന്നഡ ചിത്രമായ 'ഹസീന' തുടങ്ങിയ ചിത്രങ്ങളും അഭ്യുദയ ഖൈത്താന്റെ 'ദി ഷോപ്പ് ദാറ്റ് സോള്‍ഡ് എവരിതിങ്' (ബംഗാളി), ശ്രദ്ധാ പാസിയുടെ 'ദിന്‍ തക്ദാ' (ഹിന്ദി), ബിജു വിശ്വനാഥിന്റെ 'പര്‍വാസ്' (ഉറുദു), അംബേരിയന്‍ അല്‍ ഖാദറിന്റെ 'ഫോര്‍ വുമണ്‍ ആന്‍ഡ് എ റൂം' (ഇംഗ്ലീഷ്), കെ. ആര്‍. മനോജിന്റെ 'മെമ്മറീസ് മൂവ്‌മെന്റ് ആന്‍ഡ് എ മെഷീന്‍' (മലയാളം) എന്നീ ഡോക്യു മെന്ററികളും പ്രദര്‍ശിപ്പിക്കും.
 
ഉദ്ഘാടന ദിവസമൊഴികെ മറ്റു ദിവസങ്ങളില്‍ രാത്രി 8.30ന് ആണ് പ്രദര്‍ശന മാരംഭിക്കുക. പ്രവാസി ഭാരവാഹികളായ ഷംസുദ്ദീന്‍, എ. കെ. ഉസ്മാന്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അറോറ, ഖത്തര്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി ജനറല്‍ മാനേജര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ മുഖദം എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
 
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്