20 September 2009
അനുഷ്ക്കയെ ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍![]() ![]() അനുഷ്ക്ക ദക്ഷിണ ഡല്‍ഹിയിലെ ഒരു കമ്പനിയിലാണ് അനൂഷ്ക്ക തന്റെ ലാപ്ടോപ് നന്നാക്കാന്‍ കൊടുത്തത്. ഈ ചിത്രങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും ഇത് പരസ്യപ്പെടുത്താതിരിയ്ക്കാന്‍ തനിക്ക് ഒരു ലക്ഷം ഡോളര്‍ നല്‍കണം എന്നും ആവശ്യപ്പെട്ട് ഇയാള്‍ അനുഷ്കക്ക് ഈമയില്‍ സന്ദേശം അയച്ചു. ഇതിനെ തുടര്‍ന്ന് പണ്ഡിറ്റ് രവി ശങ്കര്‍ കഴിഞ്ഞ ആഴ്‌ച്ച പോലീസില്‍ പരാതിപ്പെടുകയും പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ സെപ്റ്റംബര്‍ 15 ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഈ ചിത്രങ്ങള്‍ എങ്ങിനെ ലഭിച്ചു എന്നത് അന്വേഷിച്ചു വരികയാണ്. അനുഷ്ക്ക സിത്താര്‍ വായിക്കുന്നു Anoushka Shanker 's blackmailer nabbed Labels: anoushka-shankar
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
'പെരുന്നാള്‍ നിലാവ്' ജീവന്‍ ടി. വി. യില്‍![]() ![]() അബുദാബിയിലും കേരളത്തിലുമായി ചിത്രീകരിച്ച ഈ ദൃശ്യാവി ഷ്കാരത്തിനു രചന നിര്‍വ്വഹി ച്ചിരിക്കുന്നത് താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം. പിന്നണിയില്‍ ടി. എം. സലീം, അമീര്‍, ചന്ദ്രു, അരാഫാത്ത്, ഷഫീക് ചേറ്റുവ, ഫറൂഖ് ചാവക്കാട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
19 September 2009
ഈ കൊച്ചു സുന്ദരിയെ ഓര്‍ക്കുന്നോ?![]() പിന്നെ ഈ കൊച്ചു സുന്ദരി ആരാണെന്നല്ലെ? ഇതാണ് നമ്മുടെ മാളൂട്ടി. ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടിയിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന കൊച്ചു മിടുക്കി ബേബി ശ്യാമിലി. ![]() മാളൂട്ടി ശാലിനിക്കു ശേഷം, കൊച്ചു വര്‍ത്തമാനങ്ങളും കുസൃതി ച്ചിരിയുമായി നമ്മുടെ മനസ്സില്‍ കുടിയേറിയതും ഇവള്‍ തന്നെ. ആ കുഞ്ഞു താരം ഇന്നു ഇമ്മിണി വലിയ താരമായി ക്കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല തമിഴിലും, തെലുങ്കിലും, കന്നഡത്തിലും ബാല താരമായി വിലസിയ ശ്യാമിലി, തെലുങ്ക് സിനിമയായ “ഓയ്” ലൂടെ നായികയായി വീണ്ടും വരുന്നു. ![]() ശ്യാമിലി ഹരികൃഷ്ണന്‍സില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങ ളോടൊപ്പം ‘ഹരി കൃഷ്ണന്‍സി’ ലൂടെ ഇതിനിടെ മലയാളത്തില്‍ വീണ്ടും ഒന്നു മുഖം കാണിച്ചിരുന്നു ശ്യാമിലി. ![]() അഞ്ജലി മണിരത്നം സംവിധാനം ചെയ്ത ‘അഞ്ജലി’ യിലെ അഭിനയത്തിനു മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ഈ മിടുക്കി ക്കുട്ടി നായിക യായി രംഗ പ്രവേശം ചെയ്യുമ്പോള്‍ തന്റെ അഭിനയ പാടവം കൊണ്ട് വീണ്ടും അല്‍ഭുതങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ്. ![]() പഠിക്കുമ്പോള്‍ തന്നെ നിരവധി തമിഴ്, തെലുങ്ക് സിനിമകളിലേക്ക് അവസരങ്ങള്‍ തേടി എത്തിയി രുന്നെങ്കിലും അതൊന്നും സ്വീകരിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തി യാക്കുക യായിരുന്നു. മലയാളത്തിലും ശ്യാമിലിയെ നായിക യാക്കാന്‍ ശ്രമിച്ചിരുന്നു. തമിഴിലും നായികാ പദവിയുമായി സംവിധായകര്‍ ശ്യാമിലിയെ സമീപിച്ചു കഴിഞ്ഞു. ![]() നായികാ ദാരിദ്ര്യം എന്നു മുറവിളി കൂട്ടുന്ന മലയാളത്തിലെ സംവിധായകര്‍ ശ്യാമിലിയെ തേടി എത്തുമെന്നും, അധികം വൈകാതെ തന്നെ മലയാള പ്രേക്ഷകര്‍ക്ക് നമ്മുടെ പഴയ മാളൂട്ടിയെ നായികയായി കാണാനാവുമെന്നും ഉറപ്പുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: shyamili
- ജെ. എസ്.
2 Comments:
Subscribe to Post Comments [Atom] |
08 September 2009
കാഞ്ചീവരം മികച്ച ചിത്രം![]() ![]() നാലു പെണ്ണുങ്ങളില്‍ നിന്നുള്ള ഒരു രംഗം മികച്ച സംവിധായകന്‍ അടൂര്‍ ഗോപാല കൃഷണന്‍ ആണ്. ചിത്രം നാലു പെണ്ണുങ്ങള്‍. ഈ ചിത്രത്തിന്റെ എഡിറ്റിങ്ങിനു ബി. അജിത്തിനു അവാര്‍ഡ് ലഭിച്ചു. ![]() ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച് ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഒരേ കടല്‍ ആണ് മികച്ച പ്രാദേശിക ഭാഷാ ചിത്രം. മലയാളിയായ ഔസേപ്പച്ചന്‍ ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന്റെ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കലാ മൂല്യമുള്ള മികച്ച ജന പ്രിയ ചിത്രമായി ചക്ദേ ഇന്ത്യയും, കുടുംബ ക്ഷേമ ചിത്രമായി താരേ സമീന്‍ പറും തിരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാ കൃത്ത് ഫിറോസ് ഖാന്‍ - ചിത്രം ഗാന്ധി മൈ ഫാദര്‍. പട്ടണം റഷീദ് ആണ് മികച്ച മേക്കപ്പ് മാന്‍ - ചിത്രം പരദേശി. മറ്റു അവാര്‍ഡുകള്‍ ക്യാമറാ മാന്‍ ശങ്കര്‍ രാമന്‍ ചിത്രം ഫ്രോസണ്‍. ഗാന രചയിതാവ് പ്രസൂണ്‍ ജോഷി - ചിത്രം താരെ സമീന്‍ പര്‍. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഗായിക ശ്രേയാ ഗോസ്വാല്‍. കലാ സംവിധയകന്‍ സാബു സിറില്‍ - ചിത്രം ഓം ശാന്തി ഓം. ദര്‍ശന്‍ ജാരിവാള്‍ സഹ നടനായും ഷബാനി ഷാ സഹ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിരൂപണം മലയാളിയായ വി. കെ. ജോസഫിനും, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം എം. എഫ്. തോമാസും കരസ്ഥമാക്കി. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച ഹൃസ്വ ചിത്രമായി ജയരാജിന്റെ “വെള്ള പ്പൊക്കത്തില്‍” തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ആണെങ്കിലും ഇത്തവണ എട്ടോളം പുരസ്ക്കാരങ്ങളാണ് മലയാളികള്‍ കരസ്ഥമാക്കിയത്. - എസ്. കുമാര്‍ 2007 National Film Awards - Best Movie - Priyadarshan's Kancheevaram Labels: meera_jasmine, padmapriya
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്