15 June 2008

കുട്ടികള്‍ക്കായി ചിത്രശലഭങ്ങളുടെ വീട്

- ഫൈസല്‍ ബാവ




നവ മലയാള സിനിമയുടെ ആര്‍ഭാടങ്ങളൊന്നും തന്നെ ഇല്ലാതെ സിനിമയെ സ്നേഹിയ്ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ചിത്രശലഭങ്ങളുടെ വീട് എന്ന സിനിമ.




വിപണനമൂല്യമുള്ള താരത്തെ കാത്തിരുന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുക എന്ന സ്വപ്നവും പേറി നടക്കുന്ന നവാഗത സംവിധായകരില്‍ നിന്നും കൃഷ്ണകുമാര്‍ ഏറെ വേറിട്ട് നില്‍ക്കുന്നു. അത് കോണ്ട് തന്നെയാണ് കൃഷ്ണകുമാറിന്റെ കന്നി ചിത്രം പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതും.




മലയാളത്തില്‍ സ്ത്രീപക്ഷ സിനിമകളും കുട്ടികള്‍ക്കായുള്ള സിനിമകളും ഒട്ടും തന്നെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. മാതാപിതാകളുടെ അശ്രദ്ധയും, ചിലരുടെ ഒക്കെ ലക്ക് കെട്ട ജീവിതവും പ്രതിഫലിക്കുന്നത് വളര്‍ന്ന് വരുന്ന കുട്ടികളില്‍ ആണെന്നും ഇത്തരം തിരിച്ചറിവുകള്‍ കണ്ടെത്തി പരിഹാരം കണ്ടെത്തേണ്ട ബാധ്യത അധ്യാപകരില്‍ ഉണ്ടെന്നുമുള്ള സാമൂഹിക പ്രസക്തിയേറുന്ന സന്ദേശം ഈ സിനിമ തരുന്നുണ്ട്.








കേന്ദ്ര കഥാപാത്രമായ കുഞ്ഞുമുത്തുവിനെ അവതരിപ്പിക്കുന്നത് വിനോദയാത്ര, അലിഭായ്, ആയുര്‍ രേഖ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച മാസ്റ്റര്‍ ഗണപതിയാണ്. ബ്ലസിയുടെ പളുങ്കിലൂടെ നായികയായി വന്ന ലക്ഷ്മി ശര്‍മ്മയാണ് സുജ ടീച്ചറായി വേഷമിടുന്നത്.




സെവന്‍സ് പവര്‍ ഫിലിംസിന്റെ ബാനറില്‍ രവി ചാലിശ്ശേരി നിര്‍മ്മിക്കുന്ന ചിത്രശലഭങ്ങളുടെ വീടിന് ഒരു പറ്റം നവാഗത പ്രതിഭകള്‍ അണി നിരക്കുന്ന സംരംഭം എന്ന പ്രത്യേകത കൂടി ഉണ്ട്.




സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രവും കൃഷ്ണകുമാര്‍ എന്ന നവാഗത സംവിധായകനും മലയാള സിനിമയുടെ പ്രതീക്ഷയാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്