അന്തിക്കാടെന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ തളരാതെ സഞ്ചരിച്ച് സിനിമയിലേക്ക് ചേക്കേറുകയും അവിടെ വേന്നി ക്കൊടി പാറിക്കുകയും ചെയ്ത സത്യന്‍ അന്തിക്കാട് മലയാള സിനിമയില്‍ എത്തിയിട്ട് രണ്ടര പതിറ്റാണ്ട് തികയുന്നു. സിനിമയില്‍ വന്ന് അധിക കാലം കഴിയുന്നതിനു മുമ്പു തന്നെ സ്വന്തമായി ഒരു ശൈലിയും പ്രേക്ഷക സമൂഹത്തില്‍ ഒരിടവും കണ്ടെത്തു ന്നതില്‍ അദ്ദേഹം വിജയിച്ചു. ലളിതമായ രീതിയില്‍ സാധാരണക്കാരുടെ ജീവിതത്തെ നര്‍മ്മത്തില്‍ ചാലിച്ച് എന്നാല്‍ അതിന്റെ ഗൗരവം ഒട്ടും ചോരാതെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.അതു മലയാള സിനിമക്ക് ഒരു "അന്തിക്കാടന്‍ ടച്ച്" നല്‍കി. തലയണ മന്ത്രവും, സന്ദേശവും തുടങ്ങി അവയില്‍ പലതും മലയാളി സമൂഹത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടി ആയി മാറി. പ്രവാസി നിക്ഷേപകരോട് എങ്ങിനെ കേരളത്തിലെ സാമൂഹ്യാ ന്തരീക്ഷം പ്രതികരിക്കുന്നു എന്നതിന്റെ ഉത്തമോ ദാഹരണ മായി മാറി വരവേല്‍പ് എന്ന സിനിമ. വര്‍ഷങ്ങള്‍ക്കു ശേഷവും വാജ്പേയിയുടെ പ്രസംഗത്തിലൂടെ അതിന്റെ പ്രസക്തി നാം തിരിച്ചറിയുന്നു.
ഗ്രാമീണാ ന്തരീക്ഷത്തിന്റെ പച്ചപ്പും നന്മയും സ്ക്രീനില്‍ പ്രേക്ഷക മനസ്സിലേക്ക് കുടിയേറി. ഒടുവിലും, മാമു ക്കോയയും, ഇന്നസെന്റും, ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ തങ്ങളുടെ നാട്ടിന്‍ പുറങ്ങളില്‍ നിന്നും പ്രേക്ഷകര്‍ക്ക് കണ്ടെടുക്കുവാന്‍ കഴിഞ്ഞു. ഒരു സംവിധായകന്റെ വിജയം എന്നു പറയുന്നത് കേവലം അവാര്‍ഡുകളിലും, ബോക്സോഫീസ് വിജയങ്ങ ളിലുമപ്പുറം ആണെന്നതിനു ഇതിലും വലിയ തെളിവു മറ്റെന്താണുള്ളത്. ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് ഏക്കാലത്തേയും മികച്ച ഹാസ്യ രംഗങ്ങള്‍ ആയിരുന്നു. ശ്രീനിയുടെ "കറുത്ത ഹാസ്യം" പലപ്പോഴും കൊള്ളേണ്ടിടത്ത് കൊണ്ടു. സത്യന്‍ - രഘുനാഥ് പലേരി, സത്യന്‍- ലോഹിത ദാസ് കൂട്ടുകെട്ടുകള്‍ സമ്മാനിച്ചത് മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു പിടി കുടുംബ ചിത്രങ്ങള്‍. കൈതപ്രവും, പുത്തഞ്ചേരിയും, സത്യന്‍ തന്നെയും രചന നിര്‍വ്വഹിച്ചപ്പോള്‍ രവീന്ദ്രനും, ജോണ്‍സനും, ഇളയ രാജയുമെല്ലാം സംഗീതം പകര്‍ന്നപ്പോള്‍ അവ മലയാളിയുടെ മെലഡിയുടെ ശേഖരത്തിലേക്ക് വിലമതി ക്കാനാകാത്ത മുതല്‍ക്കൂട്ടായി. എങ്കിലും ഇദ്ദേഹത്തിന്റെ സമീപ കാല സിനിമാ ഗാനങ്ങള്‍ നമ്മെ നിരാശ പ്പെടുത്തുന്നു എന്ന് പറയാതെ വയ്യ, അവയൊന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന വയല്ലെന്നു മാത്രമല്ല ആകെ ബഹളമയവും.
മോഹന്‍ ലാലിന്റേയും, ജയറാമിന്റേയും അടക്കമുള്ള പല നടന്മാരുടേയും കരിയറില്‍ നിര്‍ണ്ണായകമായ വഴിത്തി രുവുകള്‍ക്ക് സത്യന്‍ ചിത്രങ്ങള്‍ നിമിത്തമായി. അസിന്‍, നയന്‍താര തുടങ്ങിയ സൂപ്പര്‍ താര സുന്ദരിമാരെ സിനിമയില്‍ എത്തിച്ചതിന്റെ ക്രെഡിറ്റും സത്യനു തന്നെ. സംയുക്തയെന്ന മികച്ച നടിയും ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ തന്നെ. മനോഹരമായി പാട്ടെഴുതുവാനും, കഥയും തിരക്കഥയും എഴുതുവാനും ഉള്ള കഴിവ് ഇദ്ദേഹത്തിന്റെ പ്രതിഭക്ക് മാറ്റ് കൂട്ടുന്നു. ജീവിതാ നുഭവങ്ങളുടേയും അനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടേയും സ്വന്തം തിര ക്കഥകളുടേയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിക്കാട്ടു കാരന്റെ ലോകങ്ങള്‍ എന്ന പേരില്‍ ശ്രീകാന്ത് കോട്ടക്കല്‍ എഴുതിയ പുസ്തകം സത്യനെന്ന മനുഷ്യനെ കുറിച്ച് ഹൃദ്യമായ ഭാഷയിലൂടേ വായനക്കാരനു മുമ്പില്‍ അവതരി പ്പിച്ചിരിക്കുന്നു.
ഇടക്ക് ഗ്രാമന്തരീക്ഷം വിട്ട് നഗരത്തിലെ കഥ പറയുവാന്‍ തുനിഞ്ഞപ്പോള്‍ "വെറുതെ എന്തിനാ ഗ്രാമം വിട്ട് നഗരത്തിന്റെ വിഷമയമായ അന്തരീക്ഷ ത്തിലേക്ക് അദ്ദേഹം തന്റെ സിനിമയെ വലിച്ചു കൊണ്ടു പോകുന്നത്?' എന്ന് പ്രേക്ഷകര്‍ സ്വയം ചോദിച്ചു.
അതെ, മലയാളികള്‍ സത്യന്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതും ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന കഥകളും കഥാപാത്രങ്ങളും ബഹള മയമായ മ്യൂസിക്ക് ഇല്ലാത്ത മനസ്സിനെ ശാന്തമാക്കുന്ന മെലഡിയും ആണ്. അവര്‍ക്കതില്‍ ആവര്‍ത്തന വിരസത ഒട്ടും ഫീല്‍ ചെയ്യുന്നുമില്ല. നാട്ടു വഴികള്‍ വിട്ട് നാഗരികതയുടെ തിരക്കുകളിലേക്ക് സത്യന്‍ അന്തിക്കാട് ചെക്കേറുമ്പോള്‍ പലപ്പോഴും പ്രേക്ഷകര്‍ നെറ്റി ചുളിക്കുന്നതും അതു കൊണ്ടാണ്. സംവിധായകനോടുള്ള അഭിനിവേശം കൊണ്ടു മാത്രം അവര്‍ അതിനെ സ്വീകരിക്കുന്നു, എങ്കിലും ചിലപ്പോള്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുന്നില്ല എന്നതല്ലേ ഇന്നത്തെ ചിന്താ വിഷയം പോലുള്ള സിനിമകള്‍ പറയുന്നത്.
മലയാള സിനിമ അതിന്റെ ഏറ്റവും മോശപ്പെട്ട ഒരു കാലത്തിലൂടെ ആണ് കടന്നു പോകുന്നത്. ഫാന്‍സ് എന്ന കോമാളി ക്കൂട്ടം മലയാള സിനിമയുടെ തായ് വേരറക്കുന്നു. സിബിയും, കമലും പോലുള്ള പ്രതിഭാ ധനന്മാര്‍ക്ക് അടി പിഴക്കുന്നു. പലരും വഴി മാറി സഞ്ചരിക്കുവാനോ ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കുവാനോ നിര്‍ബന്ധി തരാകുന്നു. ഫാന്‍സിന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് സൃഷ്ടിച്ചെടുക്കുന്ന പന്ന പടങ്ങള്‍ മലയാള സിനിമയുടെ ശാപമായി മാറി ക്കൊണ്ടിരിക്കുന്നു. ഇവരുടെ പേക്കൂത്തുകള്‍ അതിരു വിടുവാന്‍ തുടങ്ങിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ സിനിമാ തിയേറ്ററുകളില്‍ നിന്നും അകലുവാന്‍ നിര്‍ബന്ധി തരായി ക്കൊണ്ടിരിക്കുന്ന സമയത്ത് കുട്ടനാടന്‍ പശ്ചാത്ത ലത്തില്‍ അണിയി ച്ചൊരുക്കാന്‍ പോകുന്നു എന്ന് പറയുന്ന ചിത്രത്തിലൂടെ "അന്തിക്കാടന്‍ ടച്ചിനായി" പ്രേക്ഷകര്‍ കാത്തിരിക്കുന്നു... അത് അവരില്‍ വലിയ പ്രതീക്ഷ യാണുണ ര്‍ത്തുന്നത്.
സുദീര്‍ഘമായ തന്റെ സിനിമാ ജീവിതത്തില്‍ ഒരിക്കല്‍ പോലും അതിന്റെ വിജയാ ഹ്ലാദാരവങ്ങളും ആഡംഭരങ്ങളും ഈ മനുഷ്യനെ ഭ്രമിപ്പിച്ചിട്ടില്ല. അംഗീകാരങ്ങളുടേയും വിജയങ്ങളുടേയും ഇടയില്‍ അഹങ്കാരത്തിന്റെ പടു കുഴിയിലേക്ക് കാലിടറി വിഴാതെ ഓരോ സിനിമയ്ക്കു ശേഷവും അദ്ദേഹം ഓടിയെത്തുന്നതു തന്റെ പ്രിയപ്പെട്ട ഗ്രാമത്തിലേക്കാണ്. സിനിമയുടെ ഭ്രമാത്മകമായ ലോകത്തെ പിന്‍തള്ളി നാട്ടിന്‍ പുറത്തെ ഇടവഴിയിലും ചെളി നിറഞ്ഞ വയല്‍ വരമ്പിലൂടെയും തെന്നി വീഴാതെ മുഖത്തൊരു പുഞ്ചിരിയും വാക്കില്‍ വിനയവും ആയി സാധാര ണക്കാരുടെ ജീവിതത്തിലേക്ക്...
-
എസ്. കുമാര്‍Labels: asin, nayantara
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്