മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റായ സി. വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ ചലച്ചിത്രമാകുന്നു. സി. വി. ബാലകൃഷ്ണന്‍ തന്നെയാണ് തിരക്കഥ രചിച്ച് ഇതിന് ചലച്ചിത്ര വാഖ്യാനം നല്‍കുന്നത്. മലയാളത്തിലെ പ്രമുഖരായ അഭിനേതാ ക്കള്‍ക്കൊപ്പം പ്രധാന കഥപാത്രമായ യോഹന്നാനെ അവതരിപ്പിക്കുന്നത് ഒരു പുതുമുഖം ആയിരിക്കും. ക്രൈസ്തവ പാപ ബോധത്തിന്റെയും തന്റെ ജീവിത യാഥാര്‍ത്ഥ്യ ങ്ങളുടെയും ഇടയില്‍ ഉഴലുന്ന 15 കാരനായ യോഹന്നാനെ അവതരിപ്പി ക്കുന്നതിന് പുതുമുഖത്തെ അന്വേഷിച്ച് സംവിധായകന്‍ സി. വി. ബാലകൃഷ്ണന്‍ ദുബായില്‍ എത്തിയിട്ടുണ്ട്. ഈ നമ്പറുകളില്‍ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ് - 050-1446143, 050-5617798.
ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംവിധായകന്‍ തന്റെ ചലച്ചിത്ര സംരംഭത്തെ ക്കുറിച്ച് വിശദീകരിച്ചു. മലയാളത്തിലെ പ്രമുഖരായ സംവിധായകരുമൊത്ത് തിരക്കഥാ കൃത്ത് എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്ത സി. വി. ബാലകൃഷ്ണന്റെ പ്രഥമ ചലച്ചിത്ര സംരംഭമാണ് ആയുസ്സിന്റെ പുസ്തകം. 40 ലേറെ കൃതികള്‍ രചിച്ചിട്ടുള്ള ബാലകൃഷ്ണന്‍ ഇനി ചലച്ചിത്രത്തിലായിരിക്കും കൂടുതല്‍ ശ്രദ്ധിക്കുക. സാഹിത്യത്തിനുള്ള സ്വീകാര്യത സമകാലിക സമൂഹത്തില്‍ കുറഞ്ഞു വരുന്നതാണ് ഇങ്ങനെയൊരു മാറ്റത്തെ പ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സി. വി. ബാലകൃഷ്ണന്‍ പറഞ്ഞു. ആയുസ്സിന്റെ പുസ്തകം നിര്‍മ്മിക്കുന്നതിന് ഗള്‍ഫിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയും രൂപീകരിച്ച് വരികയാണ്.
-
സഫറുള്ള ഷെറൂള്‍
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്