05 December 2009

മോനിഷ വിട പറഞ്ഞിട്ട്‌ പതിനേഴ്‌ വര്‍ഷം

monishaഅഭ്രപാളിയില്‍ എക്കാലത്തും ഓര്‍മ്മിക്ക പ്പെടുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ നല്‍കിയ മോനിഷ വിട പറഞ്ഞിട്ട്‌ ഇന്ന് പതിനേഴ്‌ വര്‍ഷം തികയുന്നു. നിമിഷ നേരം കൊണ്ട്‌ മാറി മറിയുന്ന ഭാവങ്ങള്‍ ഒളിപ്പിച്ച വിടര്‍ന്ന കണ്ണുകളുമായി മഞ്ഞള്‍ പ്രസാദവും ചൂടി മലയാളിയുടെ മനസ്സിലേക്ക്‌ കടന്നു വന്ന നടിയായിരുന്നു ഉര്‍വ്വശി മോനിഷ.
 
1986-ല്‍ എം. ടി. ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ മോനിഷ അസാമാന്യ കഴിവുകള്‍ ഉള്ള നടിയാണെന്ന് തെളിയിച്ചു. അതിലെ വിനീത്‌ - മോനിഷ ജോഡി വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റി. മാത്രമല്ല ആദ്യ ചിത്രത്തിലൂടെ തന്നെ പതിനഞ്ചാം വയസ്സില്‍, മികച്ച നടിക്കുള്ള ദേശീയ പുരസ്കരം നേടിയത്‌ ആ പ്രതിഭയുടെ കഴിവു വ്യക്തമാക്കുന്നു. ഇത്രയും ചെറു പ്രായത്തില്‍ ഒരു നടി ഉര്‍വ്വശി പട്ടം കരസ്ഥ മാക്കുന്നത്‌ ആദ്യമായി ട്ടായിരുന്നു. തുടര്‍ന്ന് ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍.
 

monisha-vineeth

നഖക്ഷതങ്ങളില്‍ മോനിഷയും വിനീതും

 
അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, നല്ല ഒരു നര്‍ത്തകി എന്ന നിലയിലും മോനിഷ പ്രസിദ്ധ യായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി അനവധി വേദികള്‍ അവര്‍ തന്റെ നടന വൈഭവം കൊണ്ട്‌ കീഴടക്കി. ലോഹിത ദാസ് ‌- സിബി മലയില്‍ കൂട്ടുകെട്ടിന്റെ ചിത്രമായ കമല ദളത്തിലെ നര്‍ത്തകിയുടെ വേഷം അഭ്രപാളികളിലും തന്റെ നടന മികവിനെ പ്രകടിപ്പിക്കുവാന്‍ അവസരമായി. കമലദള ത്തെ കൂടാതെ പെരുന്തച്ച നിലും, കുടുംബ സമേത ത്തിലും, ചമ്പക്കുളം തച്ചനിലു മെല്ലാം മോനിഷ ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
 

monisha-unni


 
1992 - ല്‍ ചെപ്പടി വിദ്യ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത്‌ ഒരു യാത്രക്കിടെ ഉണ്ടായ കാറപകടത്തില്‍ 1992 ഡിസംബര്‍ 5 നാണ് ഈ നടി മരണ മടഞ്ഞത്‌. ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട്‌ മികച്ച കഥാപാ ത്രങ്ങളെ അവിസ്മരണീ യമാക്കി കടന്നു പോയ മോനിഷ, മലയാളി പ്രേക്ഷക മനസ്സിലെ ഒരു നൊമ്പരമായി ഇന്നും നില നില്‍ക്കുന്നു.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്