27 April 2010
എഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ദുബായ്: 2010ലെ ഏറ്റവും മികച്ച അവതാരകനുള്ള ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരത്തിന് പ്രമുഖ ചലച്ചിത്ര നടന്‍ മുകേഷ് തെരഞ്ഞെടുക്കപ്പെട്ടു. ലോക വ്യാപകമായി നടന്ന വോട്ടെടുപ്പിലൂടെ പ്രേക്ഷകരാണ് സൂര്യാ ടി.വി. യിലെ "ഡീല്‍ ഓര്‍ നോ ഡീല്‍" എന്ന പരിപാടിയെ മുന്‍നിര്‍ത്തി മുകേഷിനെ മികച്ച അവതാരകനായി തെരഞ്ഞെടുത്തത്. ടെലിവിഷന്‍ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എഴുത്തുകാരനും ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. മികച്ച ഗായിക : കെ. എസ്. ചിത്ര (പാരിജാതം). കഴിഞ്ഞ വര്‍ഷവും ഈ പുരസ്കാരം ചിത്രയ്ക്കായിരുന്നു ലഭിച്ചത്. മികച്ച ഗായകന്‍ : ബിജു നാരായണന്‍ (ശ്രീ നാരായണ ഗുരു, കായംകുളം കൊച്ചുണ്ണി) മികച്ച സംഗീത പരിപാടിക്കുള്ള പുരസ്കാരം റിമി ടോമി അവതരിപ്പിക്കുന്ന "റിം ജിം" എന്ന പരിപാടിക്ക് ലഭിച്ചു. മികച്ച ടോക് ഷോ അവതാരകന്‍ : ആര്‍. ശ്രീകണ്ഠന്‍ നായര്‍ (നമ്മള്‍ തമ്മില്‍) മികച്ച ഇന്റര്‍വ്യൂവര്‍ - ജോണ്‍ ബ്രിട്ടാസ് മികച്ച വാര്‍ത്താ അവലോകനം - നികേഷ് കുമാര്‍ മികച്ച വാര്‍ത്താ അവതാരകന്‍ - ഷാനി പ്രഭാകരന്‍ മികച്ച ബൌദ്ധിക പരിപാടി അവതാരകന്‍ - ജി. എസ്. പ്രദീപ് (രണാങ്കണം) 25 വിഭാഗങ്ങളിലാണ് ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ നല്‍കുന്നതില്‍. കൂടുതല്‍ പുരസ്കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ മെയ് 14ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, റേഡിയോ ഏഷ്യ, ലെന്‍സ്‌മാന്‍ പ്രൊഡക്ഷ്യന്‍സിന്റെയും സഹകരണത്തോടെ ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ആണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. Labels: awards, television
- ജെ. എസ്.
( Tuesday, April 27, 2010 ) |
ജൂറി സംഗീതവും ശബ്ദവും തിരിച്ചറിയാത്തവര്‍ - റസൂല്‍ പൂക്കുട്ടി സംഗീതം അറിയുന്നവന്‍ ബ്രഹ്മം അറിയുന്നവനാണ്. ബ്രഹ്മം അറിയുന്നവന്‍ ബ്രാഹ്മണന്‍. അപ്പോള്‍ സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍. ഇത് മലയാളിയെ പഠിപ്പിച്ചത് സിനിമയാണ്. അപ്പോള്‍ പിന്നെ സംഗീതവും ശബ്ദവും അറിയാത്തവരെ എന്ത് വിളിക്കണം? സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാത്ത വരാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം നടത്തിയത് എന്ന് ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി പറയുമ്പോള്‍ മലയാളി ചിന്തിക്കുന്നത് ഇങ്ങനെയാവും.ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് അവാര്‍ഡ് നിരസിക്കാ നുണ്ടായ കാരണം പഴശ്ശി രാജയിലെ ശബ്ദ ലേഖനത്തില്‍ മലയാളിത്തം ഇല്ല എന്നതാണ്. മാത്രമല്ല, ഹംഗേറിയന്‍ സംഗീതം വരെ റസൂല്‍ പൂക്കുട്ടി ഉപയോഗി ച്ചിരിക്കുന്നതായും ജൂറി കമ്മറ്റി വിലയിരുത്തി. ഇതിനെതിരെ റസൂല്‍ പൂക്കുട്ടി ശക്തമായി പ്രതികരിചത് സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാ ത്തവരാണ് ഇങ്ങനെ പറയുന്നത് എന്നാണ്. ശബ്ദത്തിനും, സംഗീതത്തിനും, സിനിമയ്ക്കും സംവദിക്കാന്‍ ഭാഷ ഒരു പരിമിതി ആവുന്നില്ല എന്ന് ലോക സിനിമയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മലയാള സിനിമയുടെ നിലവാരം താഴേക്ക് എന്നാണ് ജൂറിയുടെയും വിലയിരുത്തല്‍. വിവാദങ്ങളില്‍ കുരുങ്ങാത്ത പ്രഖ്യാപനം ഇനിയെങ്കിലും ഉണ്ടാകുമോ? മലയാള സിനിമയുടെ നിരവാരം ഉയരുമോ എന്ന ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്. Labels: awards
- ജെ. എസ്.
( Thursday, April 08, 2010 ) 6 Comments:
Subscribe to Post Comments [Atom] |
07 April 2010
പാലേരി മാണിക്യം മികച്ച ചിത്രം, മമ്മുട്ടി മികച്ച നടന്‍, ശ്വേത മികച്ച നടി 2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാത കത്തിന്റെ കഥ ആണ് മികച്ച ചിത്രം, മമ്മൂട്ടിയെ മികച്ച നടനായും, ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു. പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചത്. പഴശ്ശിരാജ യിലൂടെ ഹരിഹരന്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിന്റെ തിരക്കഥയിലൂടെ എം. ടി. വാസുദേവന്‍ നായര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. മികച്ച ഗായകന്‍ : യേശുദാസ് (മദ്ധ്യ വേനല്‍), മികച്ച ഗായിക : ശ്രേയ ഗോഷാല്‍ (ബനാറസ്) സംഗീത സംവിധായകന്‍ : മോഹന്‍ സിത്താര (സൂഫി പറഞ്ഞ കഥ), ഗാന രചന : റഫീഖ് അഹമ്മദ് (സൂഫി പറഞ്ഞ കഥ), ഛായാഗ്രഹണം : കെ. ജി. ജയന്‍ (സൂഫി പറഞ്ഞ കഥ), ഏറ്റവും നല്ല ഹാസ്യനടന്‍ : സുരാജ് വെഞ്ഞാറമ്മൂട് (ഇവര്‍ വിവാഹി തരായാല്‍) പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരക ശിലകള്‍' എന്ന കൃതിയെ ആധാരമാക്കി എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'രാമാനം' മികച്ച രണ്ടാമത്തെ ചിത്രമായി. പഴശ്ശിരാജ യിലെ അഭിനയത്തിന് മനോജ് കെ. ജയന്‍ മികച്ച രണ്ടാമത്തെ നടനായും പത്മപ്രിയ രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തില്‍ തമിഴ് നടന്‍ ശരത് കുമാര്‍ അവതരിപ്പിച്ചിരുന്ന എടച്ചേനി കുങ്കന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി ഷോബി തിലകന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രം : ഇവിടം സ്വര്‍ഗമാണ് (റോഷന്‍ ആന്‍ഡ്രൂസ്), നവാഗത സംവിധായകന്‍ : പി. സുകുമാര്‍ (സ്വ. ലേ.) കഥാകൃത്ത് : ശശി പരവൂര്‍ (കടാക്ഷം), കുട്ടികളുടെ ചിത്രം: കേശു (സംവിധാനം - ശിവന്‍), എഡിറ്റിങ്ങ് : ശ്രീകര്‍ പ്രസാദ് (പഴശ്ശിരാജ), വസ്ത്രാലങ്കാരം : നടരാജന്‍ (പഴശ്ശിരാജ), കലാ സംവിധാനം ; മുത്തുരാജ് (പഴശ്ശിരാജ), മേക്കപ്പ് : രഞ്ജിത്ത് അമ്പാടി (പാലേരി മാണിക്യം), ശബ്ദലേഖനം : എന്‍. ഹരികുമാര്‍ (പത്താം നിലയിലെ തീവണ്ടി), ലാബ് : ചിത്രാഞ്ജലി (സൂഫി പറഞ്ഞ കഥ), പശ്ചാത്തല സംഗീതം : രാഹുല്‍രാജ് (ഋതു), സിനിമാ ലേഖനം: പി. എസ്. രാധാകൃഷ്ണന്‍, കെ. പി. ജയകുമാര്‍, സിനിമാ ഗ്രന്ഥം : ജി. പി. രാമചന്ദ്രന്‍, ഡോക്യുമെന്‍ററി : എഴുതാത്ത കത്തുകള്‍ (വിനോദ് മങ്കര) പ്രവാസ ലോകത്തേക്കും ഇപ്രാവശ്യം ഒരു സംസ്ഥാന അവാര്‍ഡ് എത്തിച്ചേരുന്നു. ബ്ലസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ടത് അബുദാബിയിലെ ബേബി നിവേദിത യാണ്. 36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എം. എ. ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍ പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ. ആര്‍. മോഹനന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി - എസ്. കുമാര്‍ Labels: awards, mammootty, swetha-menon
- ജെ. എസ്.
( Wednesday, April 07, 2010 ) 4 Comments:
Subscribe to Post Comments [Atom] |
18 January 2010
ഗോള്‍ഡന്‍ ഗ്ലോബ് 2010 പുരസ്കാരം അവതാറിന്മികച്ച നടനായി ക്രേസി ഹാര്‍ട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ച ജെഫ് ബ്രിഡ്ജ്സും, ദി ബ്ലൈന്റ് സൈസ് എന്ന ചിത്രത്തിലെ അഭിനയത്തിനു സാന്ദ്ര ബുള്ളോക്ക് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് "അപ് ഇന്‍ ദി ഈയര്‍" എന്ന ചിത്രത്തിനാണ്. ജര്‍മ്മന്‍ ചിത്രമായ "വൈറ്റ് റിബ്ബണ്‍" വിദേശ ഭാഷാ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. "അപ്" ആണ് മികച്ച അനിമേഷന്‍ ചിത്രം. - എസ്. കുമാര്‍ Labels: awards
- ജെ. എസ്.
( Monday, January 18, 2010 ) |
ദുബായ്: 2010ലെ ഏറ്റവും മികച്ച അവതാരകനുള്ള ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരത്തിന് പ്രമുഖ ചലച്ചിത്ര നടന്‍ മുകേഷ് തെരഞ്ഞെടുക്കപ്പെട്ടു. ലോക വ്യാപകമായി നടന്ന വോട്ടെടുപ്പിലൂടെ പ്രേക്ഷകരാണ് സൂര്യാ ടി.വി. യിലെ "ഡീല്‍ ഓര്‍ നോ ഡീല്‍" എന്ന പരിപാടിയെ മുന്‍നിര്‍ത്തി മുകേഷിനെ മികച്ച അവതാരകനായി തെരഞ്ഞെടുത്തത്.
അബുദാബി: ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിലൂടെ നിവേദിത വീണ്ടും സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുന്നു. മമ്മുട്ടി നായകനായി അഭിനയിച്ച പളുങ്ക് ആയിരുന്നു നിവേദിത യുടെ ആദ്യ സിനിമ. അതിനു മുന്‍പേ നിവേദിതയുടെ ചേച്ചിയായ നിരഞ്ജന, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൈയ്യടി വാങ്ങി ക്കഴിഞ്ഞിരുന്നു (അവന്‍ ചാണ്ടിയുടെ മകന്‍, തന്‍മാത്ര, കാക്കി, ഭരത് ചന്ദ്രന്‍ ഐ. പി. എസ്, പ്രജാപതി, രാജമാണിക്യം തുടങ്ങിയവ)

സംഗീതം അറിയുന്നവന്‍ ബ്രഹ്മം അറിയുന്നവനാണ്. ബ്രഹ്മം അറിയുന്നവന്‍ ബ്രാഹ്മണന്‍. അപ്പോള്‍ സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍. ഇത് മലയാളിയെ പഠിപ്പിച്ചത് സിനിമയാണ്. അപ്പോള്‍ പിന്നെ സംഗീതവും ശബ്ദവും അറിയാത്തവരെ എന്ത് വിളിക്കണം? സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാത്ത വരാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം നടത്തിയത് എന്ന് ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി പറയുമ്പോള്‍ മലയാളി ചിന്തിക്കുന്നത് ഇങ്ങനെയാവും.

2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാത കത്തിന്റെ കഥ ആണ് മികച്ച ചിത്രം, മമ്മൂട്ടിയെ മികച്ച നടനായും, ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു. പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചത്. 
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്