13 June 2008
ഭരത് ഗോപിയ്ക്ക് മരണാനന്തര ബഹുമതി ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ് ദേശീയ അവാര്‍ഡ് ജേതാവായ ഭരത് ഗോപിക്ക് മരണാനന്തര ബഹുമതിയായി ലഭിക്കും. മലയാള സിനിമക്കു പുറമെ നാടക രംഗത്തിനും ഗോപി നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഭരതന്‍ ഫൌണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായനായിരുന്ന ഭരതന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് ഭരതന്റെ പത്താം ചരമ വാര്‍ഷികമായ ജൂലൈ 10ന് തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ നടക്കും. Labels: gopi
- ജെ. എസ്.
( Friday, June 13, 2008 ) |

0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്