27 June 2008

ഫ്രെഞ്ച് പരമോന്നത ബഹുമതി യാഷ് ചോപ്രയ്ക്ക്

അന്‍പത് വര്‍ഷത്തോളം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് ഹിന്ദി സിനിമയിലെ അതികായനായ യാഷ് ചോപ്ര “ഓഫീഷ്യര്‍ ദ ല ലിജ്യണ്‍ ദ ഹോണര്‍” എന്ന ഫ്രെഞ്ച് പരമോന്നത ബഹുമതിയ്ക്ക് അര്‍ഹനായി. ഫ്രെഞ്ച് സര്‍ക്കാരിന്റെ ഈ ബഹുമതി ഇതിന് മുന്‍പ് ലഭിച്ചിട്ടുള്ളത് സത്യജിത് റേ, അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്കര്‍ എന്നിവര്‍ക്കാണ്.




പ്രണയത്തിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന യാഷ് ചോപ്രയ്ക്ക് ജൂലൈ അഞ്ചിന് ഫ്രെഞ്ച് എംബസ്സിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് ബഹുമതി സമ്മാനിയ്ക്കും എന്ന് ഫ്രെഞ്ച് അംബാസഡര്‍ ശ്രീ ജെറോം ബൊണ്ണാഫോണ്ട് അറിയിച്ചു.




“ദീവാര്‍”, “കഭീ കഭീ”, “ടര്‍”, “ചാന്ദ്നി”, “സില്‍സില”, എന്നിങ്ങനെ ജനപ്രിയമായ നാല്‍പ്പതോളം സിനിമകള്‍ ചോപ്രയുടേതായിട്ടുണ്ട്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



24 June 2008

സുകുമാരിയ്ക്ക് പി. എസ്. ജോണ്‍ അവാര്‍ഡ്

എറണാകുളം പ്രെസ്സ് ക്ലബിന്റെ പി.എസ്.ജോണ്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് 2007ന് നടി സുകുമാരിയെ തിരഞ്ഞെടുത്തു. മലയാള മനോരമയുടെ മുന്‍ ബ്യൂറോ ചീഫും എറണാകുളം പ്രെസ്സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന പി. എസ്. ജോണിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജൂണ്‍ 26ന് മറ്റൊരു പ്രഗല്‍ഭ തമിഴ് സിനിമാ നടിയായ മനോരമ സുകുമാരിയ്ക്ക് നല്‍കും എന്ന് പ്രെസ്സ് ക്ലബ് പ്രസിഡന്റ് ആന്റണി ജോണ്‍, സെക്രട്ടറി പി. എന്‍. വേണുഗോപാല്‍ എന്നിവര്‍ അറിയിച്ചു.




അന്‍പത് വര്‍ഷത്തിലേറെയായി അഭിനയ രംഗത്തുള്ള സുകുമാരി മലയാളം, തമിഴ്, ഒറിയ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളില്‍ രണ്ടായിരത്തിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



18 June 2008

തമിഴിലേയ്ക്ക് നോട്ടമില്ലെന്ന് മീര

തമിഴ് സിനിമയിലേയ്ക്ക് ചേക്കേറിയ മറ്റു മലയാളി നടിമാരെ പോലെ തനിയ്ക്ക് ഗ്ലാമര്‍ റോളുകള്‍ ഇണങ്ങില്ല എന്നും സ്ഥിരമായി തമിഴിലേയ്ക്ക് നോട്ടമില്ല എന്നും മീര. മുല്ലയിലെയും ഇപ്പോള്‍ തമിഴില്‍ ചെയ്യുന്ന വാല്‍മീകി യിലെയും പോലുള്ള നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മാത്രമേ താന്‍ അഭിനയിയ്ക്കുകയുള്ളൂ എന്നും സ്കൂള്‍ പഠനം കഴിഞ്ഞ് കോളേജില്‍ ചേരാന്‍ ഒരുങ്ങുന്ന മീര പറഞ്ഞു.

തനിയ്ക്ക് തമിഴില്‍ അഭിനയിയ്ക്കാന്‍ ഉദ്ദേശമേ ഇല്ലായിരുന്നു എന്നും എന്നാല്‍ സംവിധായകന്‍ അനന്ത നാരായണന്റെ വാല്‍മീകിയുടെ കഥയും അതില്‍ താന്‍ ചെയ്യുന്ന വന്ദന എന്ന കഥാപാത്രവും തനിയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് താന്‍ വാല്‍മീകിയില്‍ അഭിനയിയ്ക്കുന്നത് എന്നും മീര പറയുന്നു. തന്റെ ഫിഗര്‍ ഗ്ലാമര്‍ വേഷങ്ങള്‍ക്ക് ചേരില്ല എന്നും മീര നന്ദന്‍ ചിരിച്ചു കൊണ്ട് കൂട്ടിചേര്‍ത്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



15 June 2008

കുട്ടികള്‍ക്കായി ചിത്രശലഭങ്ങളുടെ വീട്

- ഫൈസല്‍ ബാവ




നവ മലയാള സിനിമയുടെ ആര്‍ഭാടങ്ങളൊന്നും തന്നെ ഇല്ലാതെ സിനിമയെ സ്നേഹിയ്ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ചിത്രശലഭങ്ങളുടെ വീട് എന്ന സിനിമ.




വിപണനമൂല്യമുള്ള താരത്തെ കാത്തിരുന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുക എന്ന സ്വപ്നവും പേറി നടക്കുന്ന നവാഗത സംവിധായകരില്‍ നിന്നും കൃഷ്ണകുമാര്‍ ഏറെ വേറിട്ട് നില്‍ക്കുന്നു. അത് കോണ്ട് തന്നെയാണ് കൃഷ്ണകുമാറിന്റെ കന്നി ചിത്രം പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതും.




മലയാളത്തില്‍ സ്ത്രീപക്ഷ സിനിമകളും കുട്ടികള്‍ക്കായുള്ള സിനിമകളും ഒട്ടും തന്നെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. മാതാപിതാകളുടെ അശ്രദ്ധയും, ചിലരുടെ ഒക്കെ ലക്ക് കെട്ട ജീവിതവും പ്രതിഫലിക്കുന്നത് വളര്‍ന്ന് വരുന്ന കുട്ടികളില്‍ ആണെന്നും ഇത്തരം തിരിച്ചറിവുകള്‍ കണ്ടെത്തി പരിഹാരം കണ്ടെത്തേണ്ട ബാധ്യത അധ്യാപകരില്‍ ഉണ്ടെന്നുമുള്ള സാമൂഹിക പ്രസക്തിയേറുന്ന സന്ദേശം ഈ സിനിമ തരുന്നുണ്ട്.








കേന്ദ്ര കഥാപാത്രമായ കുഞ്ഞുമുത്തുവിനെ അവതരിപ്പിക്കുന്നത് വിനോദയാത്ര, അലിഭായ്, ആയുര്‍ രേഖ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച മാസ്റ്റര്‍ ഗണപതിയാണ്. ബ്ലസിയുടെ പളുങ്കിലൂടെ നായികയായി വന്ന ലക്ഷ്മി ശര്‍മ്മയാണ് സുജ ടീച്ചറായി വേഷമിടുന്നത്.




സെവന്‍സ് പവര്‍ ഫിലിംസിന്റെ ബാനറില്‍ രവി ചാലിശ്ശേരി നിര്‍മ്മിക്കുന്ന ചിത്രശലഭങ്ങളുടെ വീടിന് ഒരു പറ്റം നവാഗത പ്രതിഭകള്‍ അണി നിരക്കുന്ന സംരംഭം എന്ന പ്രത്യേകത കൂടി ഉണ്ട്.




സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രവും കൃഷ്ണകുമാര്‍ എന്ന നവാഗത സംവിധായകനും മലയാള സിനിമയുടെ പ്രതീക്ഷയാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



13 June 2008

ഭരത് ഗോപിയ്ക്ക് മരണാനന്തര ബഹുമതി

ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ് ദേശീയ അവാര്‍ഡ് ജേതാവായ ഭരത് ഗോപിക്ക് മരണാനന്തര ബഹുമതിയായി ലഭിക്കും. മലയാള സിനിമക്കു പുറമെ നാടക രംഗത്തിനും ഗോപി നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഭരതന്‍ ഫൌണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.




മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായനായിരുന്ന ഭരതന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് ഭരതന്റെ പത്താം ചരമ വാര്‍ഷികമായ ജൂലൈ 10ന് തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ നടക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



11 June 2008

മലയാള സിനിമയ്ക്ക് വീണ്ടും ദേശീയ അംഗീകാരങ്ങളുടെ തിളക്കം

54ആമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിയനന്ദന്‍ സംവിധാനം ചെയ്ത മുരളി പ്രധാന കഥാപാത്രം അഭിനയിച്ച പുലിജന്മം ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടന്‍. പ്രിയമണിയാണ് മികച്ച നടി. മധു ഭണ്ഡാര്‍കറാണ് മികച്ച സംവിധായകന്‍.




സമകാലിക രാജ്യാന്തര പ്രാദേശിക വിഷയങ്ങളെ നന്നായി അവതരിപ്പിക്കുവാന്‍ പ്രിയനന്ദന്റെ പുലി ജന്മത്തിന് കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി. ഒരു സംവിധായകന്റെ പ്രഥമ സിനിമയ്ക്കുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മധു കൈതപ്രത്തിന്റെ ഏകാന്തവും കബീര്‍ ഖാന്‍ സംവിധാനം ചെയ്ത കാബൂള്‍ എക്സ്പ്രസും പങ്കിട്ടു. കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ക്ക് കുടുംബക്ഷേമ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഏകാന്തത്തിലെ അഭിനയത്തിന് തിലകന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച നൃത്ത സംവിധാനത്തിനുള്ള അവാര്‍ഡ് രാത്രിമഴയുടെ നൃത്ത സംവിധായകരായ സജീര്‍ സമുദ്ര മധു സമുദ്ര എന്നിവര്‍ക്കാണ്.




എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തമാണ് മികച്ച മലയാള ചിത്രം.




സുമന്‍ ഘോഷിന്റെ പൊദോക്കേബ് എന്ന ചിത്രത്തിലെ അഭിനയം സൌമിത്രോ ചാറ്റര്‍ജിയെ മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ പരുത്തി വിരലിലെ അഭിനയം പ്രിയമണിയെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി.






എം. ആര്‍. രാജന്‍ സംവിധാനം ചെയ്ത കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ മിനുക്ക് മികച്ച ജീവചരിത്ര ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച വിവരണത്തിനുള്ള അവാര്‍ഡ് മിനുക്കിലൂടെ നെടുമുടി വേണു സ്വന്തമാക്കി. അന്ത്യം എന്ന ഹ്രസ്വ ചിത്രം ഒരുക്കിയ ജേക്കബ് വര്‍ഗീസിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം. മികച്ച സിനിമ നിരൂപണത്തിനുള്ള അവാര്‍ഡ് റബീഗ് ബാഗ്ദാദി, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കു വെച്ചു.




ഏറെ കാലത്തിന് ശേഷം ദേശീയ രംഗത്ത് മികച്ച പ്രകടനമാണ് മലയാള സിനിമ കാഴ്ച വെച്ചത്. ഫീച്ചര്‍ ചിത്ര വിഭാഗത്തില്‍ ആറ് അവാര്‍ഡുകളും ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മൂന്ന് അവാര്‍ഡുകളും മലയാളത്തിന് കിട്ടി.




മത്സരത്തിനുണ്ടായിരുന്ന 15 മലയാള ചിത്രങ്ങളില്‍ 7 ചിത്രങ്ങള്‍ അവസാന റൌണ്ടില്‍ എത്തുകയുണ്ടായി. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പുലിജന്മത്തിന് തൊട്ടു പുറകിലായത് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ എന്ന സിനിമയാണ്. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അവസാന നിമിഷം വരെ തിലകനും മത്സര രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഏകാന്തത്തിലെ അഭിനയത്തിന് ജൂറി തിലകനെ പ്രത്യേകം അഭിനന്ദിച്ചു.




പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു ചെയ്ത ഒരു മലയാള ചിത്രത്തിന് കിട്ടിയ അംഗീകാരം എന്ന നിലയില്‍ പുലിജന്മത്തിന് ലഭിച്ച അവാര്‍ഡില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു.




പാരകള്‍ മറി കടന്ന് നേടിയ അവാര്‍ഡായതിനാല്‍ കൂടുതല്‍ സന്തോഷമുണ്ട് എന്നായിരുന്നു ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ തിലകന്റെ പ്രതികരണം. മലയാള പാരകള്‍ തനിക്ക് ചുറ്റുമുണ്ട്. എന്നാല്‍ തമിഴില്‍ പാരകള്‍ ഇല്ല - തിലകന്‍ കൂട്ടിച്ചേര്‍ത്തു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



05 June 2008

ശോഭന തിരിച്ചു വരുന്നു

പ്രമോദ്-പപ്പന്‍ സംവിധാനം നിര്‍വഹിക്കുന്ന “മുസാഫിര്‍” എന്ന സിനിമയിലൂടെ പ്രശസ്ത അഭിനേത്രി ശോഭന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റഹ് മാന്‍, ബാല, മമത എന്നിവരാണ്. ദുബായില്‍ ചിത്രീകരണം പൂര്‍ത്തിയായി വരുന്ന മുസാഫിര്‍ അടുത്തു തന്നെ തിയേറ്ററുകളിലെത്തും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



04 June 2008

ഗോപിക വിവാഹിതയാകുന്നു

ലജ്ജാവതിയിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച് ചാന്ത്പൊട്ടിലൂടെ മലയാളിയുടെ മനം കവര്‍ന്ന താര സുന്ദരി ഗോപിക വിവാഹിതയാകുന്നു. മെയ് 22ന് തൃശ്ശൂരിലെ ഒല്ലൂരിലുള്ള സ്വവസതിയില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞ ഗോപിക വിവാഹത്തോടെ സിനിമയോട് വിറ്റ പറയും എന്നറിയുന്നു.



ലണ്ടനില്‍ ഡോക്ടറായ അഖിലേഷാണ് വരന്‍. ജൂലൈ 17ന് കോതമംഗലം സെന്റ് മേരീസ് പള്ളിയിലാണ് വിവാഹം. എറണാകുളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ജൂലൈ 20ന് ഒരു ഗംഭീര റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്