അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സമാപന സമ്മേളനത്തോ ടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’ഒന്നാം സ്ഥാനം നേടി. ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്ത ‘Eയുഗം’ സലീം ഹനീഫ് സംവിധാനം ചെയ്ത ‘ബ്ലാങ്ക് പേജ്’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പ്രവാസി എന്ന വിഷയത്തെ ആധാരമാക്കി 5 മിനിട്ട് ദൈര്‍ഘ്യമുള്ള 5 സിനിമകളാണ് അവസാന റൌണ്ട് മത്സരത്തില്‍ എത്തിയത്.
മുള്ളന്‍ അബ്ദുല്‍ സലാം അവതരിപ്പിച്ച ‘രാത്രി കാല’ ത്തിന് മികച്ച ചിത്രത്തോടൊപ്പം, മികച്ച സംവിധായകന്‍ (അയൂബ് കടല്‍മാട്), മികച്ച നടി (അനന്ത ലക്ഷ്മി ഷറീഫ്) എന്നീ അവാര്‍ഡുകളും, ജൂറിയുടെ പ്രത്യേക അഭിനന്ദനവും ലഭിച്ചു.
ഷാനവാസ് ആറ്റിങ്ങല്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ‘Eയുഗം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ (ശങ്കര്‍ ശ്രീലകം), മികച്ച ക്യാമറ (ഷമീര്‍ വടക്കേക്കാട്), മികച്ച എഡിറ്റിംഗ് (ലിജേഷ് നന്ദനം, ഗോള്‍ഡന്‍ ഐ സ്റ്റുഡിയോ) എന്നീ അവാര്‍ഡുകളും ‘Eയുഗം’ കരസ്ഥമക്കി.
മൂന്നാം സ്ഥാനത്ത് എത്തിയ ‘ബ്ലാങ്ക് പേജ്’ ഏറ്റവും നല്ല നടനുള്ള അവാര്‍ഡും (സലീം ഹനീഫ്), പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും കരസ്ഥമക്കി. മികച്ച സഹ നടന്‍, ശബ്ദ മിശ്രണം എന്നിവക്കുള്ള അവാര്‍ഡ് ‘നിഴലുകള്‍’ നേടി. സഹ നടി, ബാല താരം എന്നീ അവാര്‍ഡുകള്‍ ‘നാളെയുടെ പ്രവാസി’ നേടി.
രാത്രി കാലം, Eയുഗം, ബ്ലാങ്ക് പേജ്, നിഴലുകള്‍, നാളെയുടെ പ്രവാസി എന്നീ അഞ്ചു ചിത്രങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു എന്നും സാങ്കേതികമായ ജയ പരാജയങ്ങള്‍ മാത്രമയിരുന്നു നടന്നതെന്നും വിധി നിര്‍ണ്ണയിച്ച സത്യജിത്ത് വാരിയത്തും ശിവ കുമാറും പറഞ്ഞു.
പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന, വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’ മാരുടെ ജീവിതമായിരുന്നു രാത്രി കാലം എന്ന സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്. ‘രാത്രി കാലം’ എന്ന പേര്‍ എന്തു കൊണ്ട് സ്വീകരിച്ചു എന്നുള്ള ജൂറിയുടെ ചോദ്യത്തിന്, ഇത്തരം കഥാപാത്രങ്ങളുടെ ജീവിതം രാത്രികള്‍ക്ക് സമമാണെന്നും പകലുകള്‍ അവര്‍ക്ക് അന്യമാണെന്നും സംവിധായകന്‍ പറഞ്ഞു. പ്രൊഫഷണലിസം നിറഞ്ഞു നിന്നു ഈ ചിത്രത്തില്‍ എന്ന് ജൂറി പ്രത്യേകം പരാമര്‍ശിച്ചു.
വിജയികള്‍ക്ക് ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി പുരസ്കാരങ്ങള്‍ നല്‍കി. ഈ ആവേശകരമായ തുടക്കം പിന്നീടുള്ള കുതിപ്പിന്ന് ചവിട്ടു പടി ആയിരി ക്കണമെന്ന് സാഹിത്യ വിഭാഗം സിക്രട്ടറി സാജിദ് കൊടിഞ്ഞി അഭിപ്രായപ്പെട്ടു.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
2 Comments:
thank you
every day i rad this new paper as malayalamanorama
it is good to read and knowledge with entertierments
രാത്രികാലത്തെക്കുറിച്ചൊന്നും പിന്നീട് അറിഞ്ഞില്ലല്ലോ/
താല്പര്യത്തോട്/വിനോദ്
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്