08 September 2009

കാഞ്ചീവരം മികച്ച ചിത്രം

Priyadarshan-Kancheevaram2007-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം തിരഞ്ഞെടുക്കപ്പെട്ടു. നെയ്തുകാരുടെ ജീവിതത്തിലെ ദുഃഖങ്ങളുടേയും സ്വപ്നങ്ങളുടേയും കഥ പറഞ്ഞ കാഞ്ചീവരത്തിലെ നെയ്തു തൊഴിലാളിയെ അവതരിപ്പിച്ച പ്രകാശ്‌ രാജാണ്‌ മികച്ച നടന്‍. മികച്ച നടിയായി ഗിരീഷ്‌ കാസറവള്ളി സംവിധാനം ചെയ്ത ഗുലാബി ടക്കീസെന്ന കന്നട ചിത്രത്തിലെ അഭിനയത്തിനു ഉമാശ്രീ അര്‍ഹയായി.
 

naalu-pennungal

നാലു പെണ്ണുങ്ങളില്‍ നിന്നുള്ള ഒരു രംഗം

 
മികച്ച സംവിധായകന്‍ അടൂര്‍ ഗോപാല കൃഷണന്‍ ആണ്‌. ചിത്രം നാലു പെണ്ണുങ്ങള്‍. ഈ ചിത്രത്തിന്റെ എഡിറ്റിങ്ങിനു ബി. അജിത്തിനു അവാര്‍ഡ്‌ ലഭിച്ചു.
 

ore-kadal-meera-jasmine

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടല്‍

 
മമ്മൂട്ടി നായകനായി അഭിനയിച്ച്‌ ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത ഒരേ കടല്‍ ആണ്‌ മികച്ച പ്രാദേശിക ഭാഷാ ചിത്രം. മലയാളിയായ ഔസേപ്പച്ചന്‍ ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന്റെ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കലാ മൂല്യമുള്ള മികച്ച ജന പ്രിയ ചിത്രമായി ചക്ദേ ഇന്ത്യയും, കുടുംബ ക്ഷേമ ചിത്രമായി താരേ സമീന്‍ പറും തിരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാ കൃത്ത്‌ ഫിറോസ് ഖാന്‍ - ചിത്രം ഗാന്ധി മൈ ഫാദര്‍. പട്ടണം റഷീദ്‌ ആണ്‌ മികച്ച മേക്കപ്പ് മാന്‍ - ചിത്രം പരദേശി.
 
മറ്റു അവാര്‍ഡുകള്‍ ക്യാമറാ മാന്‍ ശങ്കര്‍ രാമന്‍ ചിത്രം ഫ്രോസണ്‍. ഗാന രചയിതാവ്‌ പ്രസൂണ്‍ ജോഷി - ചിത്രം താരെ സമീന്‍ പര്‍. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഗായിക ശ്രേയാ ഗോസ്വാല്‍. കലാ സംവിധയകന്‍ സാബു സിറില്‍ - ചിത്രം ഓം ശാന്തി ഓം. ദര്‍ശന്‍ ജാരിവാള്‍ സഹ നടനായും ഷബാനി ഷാ സഹ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിരൂപണം മലയാളിയായ വി. കെ. ജോസഫിനും, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം എം. എഫ്‌. തോമാസും കരസ്ഥമാക്കി.
 
നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച ഹൃസ്വ ചിത്രമായി ജയരാജിന്റെ “വെള്ള പ്പൊക്കത്തില്‍” തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ആണെങ്കിലും ഇത്തവണ എട്ടോളം പുരസ്ക്കാരങ്ങളാണ്‌ മലയാളികള്‍ കരസ്ഥമാക്കിയത്‌.
 
- എസ്. കുമാര്‍
 
 



2007 National Film Awards - Best Movie - Priyadarshan's Kancheevaram



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്