29 September 2009

തിരക്കഥ രചനാ മത്സരം

kaani-film-societyചങ്ങരം കുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി, കോളജ് വിദ്യാര്‍ത്ഥി കള്‍ക്കായി തിരക്കഥാ രചനാ മത്സരം നടത്തുന്നു. പരമാവധി 30 മിനുട്ട് ദൈര്‍ഘ്യമുള്ള തിരക്കഥകള്‍ മൌലിക മായിരിക്കണം. അനുകരണങ്ങളോ തര്‍ജ്ജമകളോ പരിഗണിക്കുന്നതല്ല. എന്നാല്‍ കഥ, നോവല്‍, നാടകം, കവിത എന്നിവയുടെ തിരക്കഥാ രൂപം പരിഗണി ക്കുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അടിസ്ഥാന കൃതിയുടെ വിശദാംശങ്ങള്‍ രേഖപ്പെടു ത്തിയിരി ക്കേണ്ടതാണ്.
 
വിജയികള്‍ക്ക് സമ്മാനങ്ങളും സാക്ഷ്യ പത്രങ്ങളും നല്‍കുന്നതിനു പുറമേ, മികച്ച 25 തിരക്കഥാ കൃത്തുക്കളെ ഉള്‍പ്പെടുത്തി തിരക്കഥാ ശില്പ ശാലയും നടത്തുന്നതാണ്.
 
രചനകള്‍ 2009 ഒക്റ്റൊബര്‍ 31ന് മുന്‍പായി സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി, ചങ്ങരം കുളം, നന്നമ്മുക്കു (പി.ഒ), മലപ്പുറം ജില്ല - 679575 എന്ന വിലാസത്തില്‍ ലഭിച്ചിരി ക്കേണ്ടതാണ്. ഈമെയില്‍ വിലാസം : kaanimail at gmail dot com
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്