12 December 2009

പഴയ നീലത്താമര വിരിയിച്ച ആളെവിടെയാണ്?

neelathamara-ambikaനീലത്താമര എന്ന സിനിമ വാര്‍ത്തകളില്‍ നിറയുമ്പോഴും അധികം ആരാലും അറിയാതെ പോയ ഒരാളുണ്ട്. പഴയ നീലത്താമരുടെ നിര്‍മ്മാതാവ് അബ്ബാസ്. യു. എ. ഇ. യില്‍ ബിസിനസു കാരനായ ഇദ്ദേഹം തന്‍റെ 19-ാമത്തെ വയസിലാണ് ചരിഷ്മ ഫിലിംസ് എന്ന ബാനറില്‍ നീലത്താമര നിര്‍മ്മിച്ചത്. യൂസഫലി കേച്ചേരി യുമായുള്ള ബന്ധമാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
 
18 ദിവസം കൊണ്ട് ഒറ്റ ഷെഡ്യൂളിലാണ് സിനിമ പൂര്‍ത്തിയാ ക്കിയതെന്ന് അബ്ബാസ് ഓര്‍ത്തെടുക്കുന്നു. അഞ്ച് ലക്ഷം രൂപയായിരുന്നു മുതല്‍ മുടക്ക്. തിരക്കഥാ കൃത്ത് എം. ടി. വാസുദേവന്‍ നായരുടെ നാടായ കൂടല്ലൂര്‍, ആനക്കര, തൃത്താല എന്നിവിട ങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ഒരു മുസ്ലീം കുടുംബത്തില്‍ നിന്നുള്ള താന്‍ അത്രയും ചെറു പ്രായത്തില്‍ സിനിമ നിര്‍മ്മിക്കു ന്നതില്‍ ധാരാളം എതിര്‍പ്പു ണ്ടായിരു ന്നുവെന്ന് അബ്ബാസ് പറയുന്നു.
 
ആദ്യം ജയ ഭാരതിയെ ആണ് നായികയായി ഉദ്ദേശിച്ചതെന്നും പിന്നീട് അംബിക എന്ന പുതുമുഖത്തെ നായിക യാക്കുക യായിരു ന്നുവെന്നും അബ്ബാസ്. ബ്ലാക്ക് ആന്‍റ് വൈറ്റില്‍ എടുക്കാന്‍ ഉദ്ദേശിച്ച സിനിമ കളറില്‍ നിര്‍മ്മിക്കു കയായിരുന്നു.
 
നീലത്താമരയ്ക്ക് ശേഷം അബ്ബാസ് ഒരു സിനിമ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം.
 
പണ്ടെത്തേ ക്കാള്‍ നീലത്താമരയ്ക്ക് ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം കിട്ടിയതില്‍ അബ്ബാസ് സന്തോഷത്തിലാണ്.
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്