23 January 2010

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു - അന്താഹീന്‍ മികച്ച ചിത്രം

antaheenന്യൂ ഡല്‍ഹി : 56-‍ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബംഗാളി ചലച്ചിത്രമായ “അന്താഹീന്‍” ആണ് മികച്ച ചിത്രം. അനിരുദ്ധ റോയ് ചൌധരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രാഹുല്‍ ബോസ് നായകനായും അപര്‍ണ സെന്‍ നായികയായും അഭിനയിച്ചിരിക്കുന്നു. ഇവര്‍ക്ക് പുറമെ ഷര്‍മിള ടാഗോര്‍, മീത വസിഷ്ഠ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
 
മധുര്‍ ഭണ്ടാര്‍ക്കര്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രമായ ‘ഫാഷനി’ലെ‍ അഭിനയത്തിന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. മറാഠി ചിത്രമായ “ജോഗ്വ” യിലെ അഭിനയത്തിന് ഉപേന്ദ്ര ലിമായെയ്ക്കാണ് മികച്ച നടനുള്ള പുരസ്കാരം.
 

priyanka-chopra

പ്രിയങ്ക ചോപ്ര

 
മലയാള സിനിമയ്ക്ക് നേട്ടങ്ങളൊന്നും ഇല്ലാത്ത പുരസ്കാര പട്ടിക ജൂറി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ഇന്ന് (ശനിയാഴ്‌ച്ച) രാവിലെയാണ് പ്രഖ്യാപിച്ചത്. അടൂര്‍ ഗോപാല കൃഷ്ണന്റെ പേരില്ലാത്ത ഒരു ദേശീയ പുരസ്കാര പട്ടിക ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപിക്കപ്പെടുന്നത്.
 




‘തിരക്കഥ’ യില്‍ നിന്നും ഒരു ഗാന രംഗം

 
മികച്ച മലയാള ചിത്രമായി രഞ്ജിത്ത് സംവിധാനം ചെയ്ത “തിരക്കഥ” തെരഞ്ഞെടുക്കപ്പെട്ടു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്