27 April 2010
എഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു![]() ടെലിവിഷന്‍ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എഴുത്തുകാരനും ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. മികച്ച ഗായിക : കെ. എസ്. ചിത്ര (പാരിജാതം). കഴിഞ്ഞ വര്‍ഷവും ഈ പുരസ്കാരം ചിത്രയ്ക്കായിരുന്നു ലഭിച്ചത്. മികച്ച ഗായകന്‍ : ബിജു നാരായണന്‍ (ശ്രീ നാരായണ ഗുരു, കായംകുളം കൊച്ചുണ്ണി) മികച്ച സംഗീത പരിപാടിക്കുള്ള പുരസ്കാരം റിമി ടോമി അവതരിപ്പിക്കുന്ന "റിം ജിം" എന്ന പരിപാടിക്ക് ലഭിച്ചു. മികച്ച ടോക് ഷോ അവതാരകന്‍ : ആര്‍. ശ്രീകണ്ഠന്‍ നായര്‍ (നമ്മള്‍ തമ്മില്‍) മികച്ച ഇന്റര്‍വ്യൂവര്‍ - ജോണ്‍ ബ്രിട്ടാസ് മികച്ച വാര്‍ത്താ അവലോകനം - നികേഷ് കുമാര്‍ മികച്ച വാര്‍ത്താ അവതാരകന്‍ - ഷാനി പ്രഭാകരന്‍ മികച്ച ബൌദ്ധിക പരിപാടി അവതാരകന്‍ - ജി. എസ്. പ്രദീപ് (രണാങ്കണം) 25 വിഭാഗങ്ങളിലാണ് ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ നല്‍കുന്നതില്‍. കൂടുതല്‍ പുരസ്കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ മെയ് 14ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, റേഡിയോ ഏഷ്യ, ലെന്‍സ്‌മാന്‍ പ്രൊഡക്ഷ്യന്‍സിന്റെയും സഹകരണത്തോടെ ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ആണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. Labels: awards, television
- ജെ. എസ്.
|
17 April 2010
ഒരു സിനിമാ ഡയറിക്കുറിപ്പ് എന്ന ബ്ലോഗ് പുസ്തകമാവുന്നു![]() അഭിനയ മോഹം വിട്ടു മാറാതായപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അസോസി യേഷനില്‍ ചേര്‍ന്ന്‍ നാല്പതോളം സീരിയ ലുകളില്‍ തരക്കേടില്ലാത്ത വേഷങ്ങള്‍ ചെയ്തു. അക്കാലത്ത് പരിചയപ്പെട്ട നടീ നടന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ട തമാശകള്‍, സംഭവങ്ങള്‍, ലോക്കെഷനുകളിലെ രസകരമായ അനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച്, സിനിമാ പ്രേമികള്‍ക്കും കഥാ ആസ്വാദകര്‍ക്കും ഇഷ്ടപ്പെടുന്ന രസകരമായ അനുഭവ ക്കുറിപ്പുകള്‍ അടങ്ങിയതാണ് ഈ പുസ്തകം. ![]() കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയില്‍ ഇത്തിസാലാത്തില്‍ ജോലി ചെയ്യുന്ന സാലിഹ്, ഇവിടുത്തെ കലാ സാഹിത്യ സാംസ്കാരിക വേദികളില്‍ സജീവമാണ്. കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച സാഹിത്യ മല്‍സരങ്ങളില്‍ 2009 ലെയും, 2010 ലേയും വിജയിയായിരുന്നു. അബുദാബിയിലെ കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക സൌഹൃദം' ഒരുക്കിയ ടെലി സിനിമ "ജുവൈരയുടെ പപ്പ" യുടെ അരങ്ങിലേയും അണിയറ യിലേയും സജീവ സാന്നിദ്ധ്യവു മാണ് സാലിഹ് കല്ലട. ഏപ്രില്‍ 18-നു പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം യു. എ. ഇ. യില്‍ ലഭിക്കാന്‍ ബന്ധപ്പെടുക 050 66 90 366 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
14 April 2010
സന്തോഷ് ജോഗി വിട പറഞ്ഞു![]() മുംബൈയിലെ 'ജോഗീസ്' എന്ന ഹിന്ദുസ്ഥാനി സംഗീത ട്രൂപ്പിലെ ഗായക നായതിനു ശേഷമാണ് 'സന്തോഷ് ജോഗി' എന്ന പേരില്‍ പ്രശസ്തനായത്. ടൂ വീലര്‍, ഇരുവട്ടം മണവാട്ടി, രാജ മാണിക്യം തുടങ്ങിയ സിനിമകളില്‍ അഭിനയി ച്ചെങ്കിലും ശ്രദ്ധേയ നായത്, "ഖുദാസേ മന്നത്ത് ഹേ മേരീ" എന്നൊരു ഹൃദ്യമായ ഗാന രംഗത്തിലൂടെ 'കീര്‍ത്തി ചക്ര' യിലാണ്. പിന്നീട് ബിഗ്‌ബി, മായാവി, കുരുക്ഷേത്ര, അലി ഭായ്, ചോട്ടാ മുംബൈ, ബലറാം V/S താരാദാസ്, പുലിജന്മം, മലബാര്‍ വെഡിംഗ്, ചന്ദ്രനിലേക്കുള്ള വഴി, ജൂലായ് നാല്, നസ്രാണി, കാക്കി, മുല്ല തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ സഹ നടനായും വില്ലനായും അഭിനയിച്ചു. തൃശൂര്‍ ഇരവി മംഗലം സ്വദേശിയായ സന്തോഷ്, ടൌണിലെ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മുപ്പത്തി ആറുകാരനായ ഈ കലാകാരന്‍ ആത്മഹത്യ ചെയ്യുക യായിരുന്നു. സേതു മാധവന്‍ - മാലതി ദമ്പതികളുടെ മകനാണ്. ഭാര്യ: ജിജി, മക്കള്‍: ചിത്ര ലേഖ, കപില. വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സന്തോഷ്, സ്വന്തമായി ഒരു തിരക്കഥ തയ്യാറാക്കി ക്കൊണ്ടിരി ക്കുകയായിരുന്നു.
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
സിനിമാ താരങ്ങള്‍ ടി.വി. യില്‍ നിന്നും വിട്ടു നില്‍ക്കണം - സലിം കുമാര്‍![]() ചില ടി.വി. ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ തനിക്ക് ലഭിച്ച ക്ഷണം താന്‍ നിരസിക്കുകയായിരുന്നു എന്ന് സലിം കുമാര്‍ വെളിപ്പെടുത്തി. സിനിമയുടെ വ്യത്യസ്തമായ നിലനില്‍പ്പ് തങ്ങളുടെ തന്നെ നിലനില്‍പ്പാണ് എന്ന് ഓരോ കലാകാരനും മനസ്സിലാക്കി ടി.വി. പരിപാടികളില്‍ നിന്നും മാറി നില്‍ക്കണം. ടി.വി. ചാനലുകളില്‍ അഭിനയിക്കുന്ന കലാകാരന്മാരെ അവരുടെ തൊഴില്‍ ചെയ്യാന്‍ വിട്ട് സിനിമാ നടന്മാര്‍ തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ഈ ബോധമാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം എന്നും ദുബായില്‍ സന്ദര്‍ശനം നടത്തുന്ന സലിം കുമാര്‍ പറഞ്ഞു. സലിം കുമാറിനോടൊപ്പം ഭാര്യ സുനിതയും മക്കളായ ആരോമലും ചന്തുവും ദുബായില്‍ എത്തിയിരുന്നു. ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ ഇവര്‍ നാട്ടിലേക്ക് തിരികെ പോയി. ഹാസ്യത്തിന്റെ പുതുമ നിറഞ്ഞ മുഖവുമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായ നടനാണ് സലിം കുമാര്‍. മിമിക്രിയില്‍ കഴിവ് തെളിയിച്ചതിനു ശേഷം സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ തന്റെ ശൈലിയാല്‍ മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് താന്‍ ഒരു മികച്ച അഭിനേതാവ് കൂടിയാണ് എന്ന് തെളിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. കേരള കഫെ, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ അഭിനയ പാടവം വ്യക്തമാക്കി. 2008ലെ മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ് പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. Labels: salim-kumar
- ജെ. എസ്.
5 Comments:
Subscribe to Post Comments [Atom] |
13 April 2010
"അഗ്നിപരീക്ഷ" ഒരുങ്ങുന്നു![]() നാലു ചുവരുകള്‍ ക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന ഒറ്റപ്പെടല്‍ പ്രവാസ ജീവിതത്തില്‍ സാധാരണമാണ്. ഇതിനിടയില്‍ വ്യത്യസ്ഥ പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന രണ്ടു പേരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഈഗോ പ്രശ്നങ്ങള്‍, വിരുദ്ധമായ സ്വഭാവ സവിശേഷതകള്‍ / ജീവിത കാഴ്ചപ്പാടുകള്‍. ഇതില്‍ നിന്നും ഉടലെടുക്കുന്ന ചെറിയ സംഭവങ്ങള്‍ പോലും തുടക്കത്തില്‍ തന്നെ പരിഹരി ച്ചില്ലെങ്കില്‍ അത് ദാമ്പത്യ ജീവിതത്തെ തകര്‍ച്ചയിലേക്ക് നയിക്കും. പല ദാമ്പത്യ തകര്‍ച്ചകള്‍ക്കും കാരണം പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുവാന്‍ ഉതകുന്ന വിധത്തില്‍ ഉള്ള ആളുകളുടെ ഇടപെടല്‍ ഉണ്ടാകാതെ പോകുന്നതാണ്. പുരുഷ മേല്‍കോയ്മയും അതോടൊപ്പം കരിയര്‍ കരുപ്പിടിപ്പി ക്കുന്നതിനുള്ള തത്രപ്പാടി നുമിടയില്‍ അബോര്‍ഷന്റെ രൂപത്തില്‍ ചവിട്ടി മെതിക്കയ്ക്കപ്പെടുന്ന സ്ത്രീ സഹജമായ ആഗ്രഹങ്ങളും സൃഷ്ടിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി രചന നിര്‍വ്വഹി ച്ചിരിക്കുന്നത് സംവിധായകനായ രാഗേഷ് ഭഗവതിയാണ്. നിരവധി പ്രശസ്ത സംവിധായ കര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയം ഉള്ള രാഗേഷിന്റെ അഞ്ചാമത്തെ സംവിധാന സംരംഭമാണിത്. സ്വന്തം ജീവിത തിരക്കുകളില്‍ അന്യന്റെ വിഷയങ്ങളില്‍ ഇടപെടുവാനോ അത് പരിഹരിക്കുവാനോ മറ്റുള്ളവര്‍ സമയം കണ്ടെത്തുവാന്‍ മടിക്കുമ്പോള്‍ അതിനു വിപരീതമായി നായകന്റേയും നായികയുടേയും പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട് അവരെ ഒന്നിപ്പിക്കുവാന്‍ ശ്രമിക്കുന്ന നല്ല സൗഹൃദവും ഈ ടെലി ഫിലിമില്‍ പറഞ്ഞു പോകുന്നുണ്ട്. ഇത് തികച്ചും ഒരു "പ്രവാസി കുടുംബ" കഥയാണെന്നു രചയിതാവ് രാഗേഷ് e പത്രത്തോട് പറഞ്ഞു. നായകനായി അഭിനയിക്കുന്നത് യുവ നടന്‍ മനുമോഹിത് ആണ്. നായിക ധനലക്ഷ്മിയും. ഇവരെ കൂടാതെ പ്രശസ്ത നടന്‍ മേഘനാഥന്‍, ശ്രീല (പ്രവാസ കവി മധു കാനായി കൈപ്രവത്തിന്റെ പത്നിയാണ് ശ്രീല), സാലു കൂറ്റനാട്, രണ്‍ജി രാജ്, മാസ്റ്റര്‍ കാര്‍ത്തിക് തുടങ്ങിയ നിരവധി പ്രവാസി കലാകാരന്മാരും ഇതില്‍ വിവിധ വേഷങ്ങള്‍ ചെയ്യുന്നു. ![]() നിര്‍മ്മാതാവ് : ആര്‍.കെ. പണിക്കര്‍ യു.എ.ഇ. യിലും കേരള ത്തിലുമായി ചിത്രീകരിക്കുന്ന "അഗ്നി പരീക്ഷയുടെ" നിര്‍മ്മാണം ആര്‍. കെ. പണിക്കരും, രണ്‍ജി രാജു കരിന്തളവും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. ലീഗല്‍ അഡ്വൈസര്‍ : സലാം പാപ്പിനിശ്ശേരി. ക്യാമറ കമറുദ്ദീന്‍, ഗാനരചന, സംഗീതം: ബിജു. - എസ്. കുമാര്‍ Labels: telefilm
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
ജൂറി സംഗീതവും ശബ്ദവും തിരിച്ചറിയാത്തവര്‍ - റസൂല്‍ പൂക്കുട്ടി![]() ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് അവാര്‍ഡ് നിരസിക്കാ നുണ്ടായ കാരണം പഴശ്ശി രാജയിലെ ശബ്ദ ലേഖനത്തില്‍ മലയാളിത്തം ഇല്ല എന്നതാണ്. മാത്രമല്ല, ഹംഗേറിയന്‍ സംഗീതം വരെ റസൂല്‍ പൂക്കുട്ടി ഉപയോഗി ച്ചിരിക്കുന്നതായും ജൂറി കമ്മറ്റി വിലയിരുത്തി. ഇതിനെതിരെ റസൂല്‍ പൂക്കുട്ടി ശക്തമായി പ്രതികരിചത് സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാ ത്തവരാണ് ഇങ്ങനെ പറയുന്നത് എന്നാണ്. ശബ്ദത്തിനും, സംഗീതത്തിനും, സിനിമയ്ക്കും സംവദിക്കാന്‍ ഭാഷ ഒരു പരിമിതി ആവുന്നില്ല എന്ന് ലോക സിനിമയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മലയാള സിനിമയുടെ നിലവാരം താഴേക്ക് എന്നാണ് ജൂറിയുടെയും വിലയിരുത്തല്‍. വിവാദങ്ങളില്‍ കുരുങ്ങാത്ത പ്രഖ്യാപനം ഇനിയെങ്കിലും ഉണ്ടാകുമോ? മലയാള സിനിമയുടെ നിരവാരം ഉയരുമോ എന്ന ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്. Labels: awards
- ജെ. എസ്.
6 Comments:
Subscribe to Post Comments [Atom] |
07 April 2010
പാലേരി മാണിക്യം മികച്ച ചിത്രം, മമ്മുട്ടി മികച്ച നടന്‍, ശ്വേത മികച്ച നടി![]() പഴശ്ശിരാജ യിലൂടെ ഹരിഹരന്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിന്റെ തിരക്കഥയിലൂടെ എം. ടി. വാസുദേവന്‍ നായര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. മികച്ച ഗായകന്‍ : യേശുദാസ് (മദ്ധ്യ വേനല്‍), മികച്ച ഗായിക : ശ്രേയ ഗോഷാല്‍ (ബനാറസ്) സംഗീത സംവിധായകന്‍ : മോഹന്‍ സിത്താര (സൂഫി പറഞ്ഞ കഥ), ഗാന രചന : റഫീഖ് അഹമ്മദ് (സൂഫി പറഞ്ഞ കഥ), ഛായാഗ്രഹണം : കെ. ജി. ജയന്‍ (സൂഫി പറഞ്ഞ കഥ), ഏറ്റവും നല്ല ഹാസ്യനടന്‍ : സുരാജ് വെഞ്ഞാറമ്മൂട് (ഇവര്‍ വിവാഹി തരായാല്‍) പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരക ശിലകള്‍' എന്ന കൃതിയെ ആധാരമാക്കി എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'രാമാനം' മികച്ച രണ്ടാമത്തെ ചിത്രമായി. പഴശ്ശിരാജ യിലെ അഭിനയത്തിന് മനോജ് കെ. ജയന്‍ മികച്ച രണ്ടാമത്തെ നടനായും പത്മപ്രിയ രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തില്‍ തമിഴ് നടന്‍ ശരത് കുമാര്‍ അവതരിപ്പിച്ചിരുന്ന എടച്ചേനി കുങ്കന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി ഷോബി തിലകന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രം : ഇവിടം സ്വര്‍ഗമാണ് (റോഷന്‍ ആന്‍ഡ്രൂസ്), നവാഗത സംവിധായകന്‍ : പി. സുകുമാര്‍ (സ്വ. ലേ.) കഥാകൃത്ത് : ശശി പരവൂര്‍ (കടാക്ഷം), കുട്ടികളുടെ ചിത്രം: കേശു (സംവിധാനം - ശിവന്‍), എഡിറ്റിങ്ങ് : ശ്രീകര്‍ പ്രസാദ് (പഴശ്ശിരാജ), വസ്ത്രാലങ്കാരം : നടരാജന്‍ (പഴശ്ശിരാജ), കലാ സംവിധാനം ; മുത്തുരാജ് (പഴശ്ശിരാജ), മേക്കപ്പ് : രഞ്ജിത്ത് അമ്പാടി (പാലേരി മാണിക്യം), ശബ്ദലേഖനം : എന്‍. ഹരികുമാര്‍ (പത്താം നിലയിലെ തീവണ്ടി), ലാബ് : ചിത്രാഞ്ജലി (സൂഫി പറഞ്ഞ കഥ), പശ്ചാത്തല സംഗീതം : രാഹുല്‍രാജ് (ഋതു), സിനിമാ ലേഖനം: പി. എസ്. രാധാകൃഷ്ണന്‍, കെ. പി. ജയകുമാര്‍, സിനിമാ ഗ്രന്ഥം : ജി. പി. രാമചന്ദ്രന്‍, ഡോക്യുമെന്‍ററി : എഴുതാത്ത കത്തുകള്‍ (വിനോദ് മങ്കര) പ്രവാസ ലോകത്തേക്കും ഇപ്രാവശ്യം ഒരു സംസ്ഥാന അവാര്‍ഡ് എത്തിച്ചേരുന്നു. ബ്ലസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ടത് അബുദാബിയിലെ ബേബി നിവേദിത യാണ്. 36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എം. എ. ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍ പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ. ആര്‍. മോഹനന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി - എസ്. കുമാര്‍ Labels: awards, mammootty, swetha-menon
- ജെ. എസ്.
4 Comments:
Subscribe to Post Comments [Atom] |
04 April 2010
നീതി പ്രതീക്ഷിക്കുന്നില്ല, എങ്കിലും അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകും - തിലകന്![]() Labels: thilakan
- ജെ. എസ്.
|
തിലകന് അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകണം - ഇടവേള ബാബു
സിനിമാ പ്രവത്തകരുടെ സംഘടനയായ അമ്മയുടെ അച്ചടക്ക സമിതിക്കു മുമ്പില്‍ അഞ്ചാം തിയ്യതി നടന്‍ തിലകന്‍ ഹാജരായില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്താക്കുമെന്നും, അച്ചടക്ക സമിതി ഇത് മൂന്നാം തവണയാണ് തിലകന് അവസരം നല്‍കുന്നത്, എന്നാല്‍ ഇദ്ദേഹത്തിന് അഭിനയം തുടരുന്നതില്‍ അമ്മയുടെ ഭാഗത്തു നിന്നും തടസ്സങ്ങള്‍ ഒന്നും തന്നെയില്ലെന്നും അമ്മയുടെ ജോ: സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
Labels: thilakan
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്