14 April 2010
സിനിമാ താരങ്ങള്‍ ടി.വി. യില്‍ നിന്നും വിട്ടു നില്‍ക്കണം - സലിം കുമാര്‍
സിനിമാ താരങ്ങള്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് പ്രശസ്ത ഹാസ്യ നടന് സലിം കുമാര്‍ പറഞ്ഞു. ഈ കാര്യത്തില്‍ തനിക്ക് സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിപ്പാണ് ഉള്ളത്. സിനിമയും ടി.വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി.വി. യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു തന്റെ അഭിപ്രായം. ഇത് സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ചില ടി.വി. ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ തനിക്ക് ലഭിച്ച ക്ഷണം താന്‍ നിരസിക്കുകയായിരുന്നു എന്ന് സലിം കുമാര്‍ വെളിപ്പെടുത്തി. സിനിമയുടെ വ്യത്യസ്തമായ നിലനില്‍പ്പ് തങ്ങളുടെ തന്നെ നിലനില്‍പ്പാണ് എന്ന് ഓരോ കലാകാരനും മനസ്സിലാക്കി ടി.വി. പരിപാടികളില്‍ നിന്നും മാറി നില്‍ക്കണം. ടി.വി. ചാനലുകളില്‍ അഭിനയിക്കുന്ന കലാകാരന്മാരെ അവരുടെ തൊഴില്‍ ചെയ്യാന്‍ വിട്ട് സിനിമാ നടന്മാര് തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ഈ ബോധമാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം എന്നും ദുബായില്‍ സന്ദര്‍ശനം നടത്തുന്ന സലിം കുമാര്‍ പറഞ്ഞു. സലിം കുമാറിനോടൊപ്പം ഭാര്യ സുനിതയും മക്കളായ ആരോമലും ചന്തുവും ദുബായില്‍ എത്തിയിരുന്നു. ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ ഇവര്‍ നാട്ടിലേക്ക് തിരികെ പോയി. ഹാസ്യത്തിന്റെ പുതുമ നിറഞ്ഞ മുഖവുമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായ നടനാണ് സലിം കുമാര്‍. മിമിക്രിയില്‍ കഴിവ് തെളിയിച്ചതിനു ശേഷം സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ തന്റെ ശൈലിയാല്‍ മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് താന്‍ ഒരു മികച്ച അഭിനേതാവ് കൂടിയാണ് എന്ന് തെളിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. കേരള കഫെ, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ അഭിനയ പാടവം വ്യക്തമാക്കി. 2008ലെ മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ് പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. Labels: salim-kumar
- ജെ. എസ്.
|
5 Comments:
സലിം കുമാറിന് അഭിവാദ്യങ്ങള്‍
That statement from Sri.SalimKumar doesn't make any sense. Actors llke Jagadeesh Srikumar, Thilakan, Captain Raju, Asokan etc they have acted in so many serials. That doesnt create any problem to the films they have acted or to their acting ability or the viewer's interest to watch their movies!. In hollywood and in our hindi movies also the actors have acted in tv shows and serials (say, Will Smith). Still movies are enjoyable and huge hits. The real problem is with the lack of creativity and talent. New talented people should be allowed to come with fresh ideas and be given some opportunity. Only good movies will drive people to the theatres and not the gimmicks or restrictions like this!
ചവറുപടങ്ങളുടെ പ്രമോഷനും താരങ്ങൾ പ്രത്യക്ഷപ്പെടരുത്.
ഒരു വിധം മലയാള സിനിമകൾ ഒക്കെ ഈ വിഭാഗത്തിൽ ആണെന്ന് പ്രേക്ഷകർക്ക് തോന്നുന്നതുകൊണ്ടാണല്ലോ അവർ കാശുമുടക്കി തീയേറ്ററിൽ പോകാത്തത്. സ്മീപകാല ചിത്രങ്ങളിൽ സലീംകുമാർ എന്ന നടൻ എന്താണ് കാട്ടിക്കൂട്ടിയത്? സംവിധായകനു ബോധമില്ലെങ്കിലും നടനു ചില ഉത്തരവാദിവ്തം ഒക്കെ ഉണ്ടെന്ന് ഓർക്കുന്നത് നന്ന്. ചുരുങ്ങിയ പക്ഷം തന്നോടു തന്നെ നീതിപുലർത്തനമല്ലോ?
മറ്റൊരു കാര്യം സിനിമയിലെ ക്ലിപ്പിങ്ങുകൾ എല്ലാ ചാനലുകളിലും വിവിധ പരിപാടികളിൽ ആയി കാണാം. അപ്പോൾ പിന്നെ മേൽപറഞ്ഞ തരങ്ങളുടേ മേനിതന്നെ അല്ലേ അതിൽ പ്രത്യക്ഷപ്പെടുന്നത്? കേരളത്തിലെ ഒരു വിഷയത്തിലും ഇനിയൊരിക്കലും പ്രതികരിക്കില്ല എന്നാണ് സുരേഷ്ഗോപിയുടെ പ്രസ്ഥവന, ഇയ്യാൾ ഇനി ഒരുവിഷയത്തിലും വായതുറക്കില്ലേ? വല്ലവനും എഴുതുന്ന തിരക്കഥ വിളിച്ചുകൂവുന്നതും അവനവൻ പറായുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട് എന്ന് ഓർക്കുന്നത് നന്ന്.
ഷക്കീല,സിന്ധു,രേഷ്മ തുടങ്ങിയ നടികളേയും പി.ചന്ദ്രകുമാർ,കെ.എസ് ഗോപാലകൃഷ്ണൻ,യു.സി. രോഷൻ,സാ-ജെ-ജാൻ തുടങ്ങിയ സംവിധായകരേയും തിരിച്ചുകൊണ്ടുവന്ന് മലയാള സിനിമയിൽ ഒരു ശുദ്ധിലകശം നടത്ത്ണം.ഷക്കീല ചിത്രങ്ങളുടേ നിലവാരം പോലും ഇല്ലാത്ത സിനിമകൾ എടുക്കുന്ന നിർമ്മാതാക്കളെയും നിരോധിക്കണം.കൂടെ കലാപരമായി യാതൊരു കഴിവും ഇല്ലാത്ത സംഘടനയുടെ പേരും പറഞ്ഞ് ചാനലിൽ ചുമ്മാ ബളബളാന്നടിക്കുന്ന പല പന്നന്മാരെയും അടിച്ചുപുറത്താക്കണം. ഫാൻസ് എന്ന് പറഞ്ഞ് തീയേറ്ററിൽ ഗുണ്ടായിസം കാണിക്കുന്ന സാമൂഹിക വിരുദ്ധന്മാരെ നിലയ്ക്കു നിർത്തണം. അതാണ് ആദ്യ്ം ചെയ്യേണ്ടത്..കൂലിക്ക് ആളെ തീയേറ്ററിൽ കയറ്റി കയ്യടിപ്പിച്ചും കൂക്കിവിളിച്ചും എത്രനാൾ ലെവന്മാര് സൂപ്പറുകളായി നിൽക്കും?
ഒരുവൻ വായും തുറന്ന് കണ്ടൊതൊക്കെ വിളിച്ചുപറയുന്നുണ്ട്. രണ്ടക്ഷരം നേരെ ചൊവ്വെ എഴുതി നല്ലോരു സിനിമ സംവിധനം ചെയ്തു വിജയിപ്പിച്ചിട്ടാണെങ്കിൽ കുഴപ്പം ഇല്ല. അവന്റെ ഒരു മാടമ്പിയും പ്രമാണിയും ത്ഫു....
എട്ടുനിലയിൽ പൊട്ടിയാലും വാചകത്തിനൊരു കുറവും ഇല്ല.ഇവന്റെ ഒക്കെ പടങ്ങൾ നിർത്തിയാൽ തന്നെ മലയാള സിനിമ രക്ഷപെടും.ജോഷിയുടെയും ,കെ.മധുവിന്റേയും,രൺജിപണിക്കരുടേയും ചെരുപ്പിന്റെ വാറുതുടക്കുവാൻ യോഗ്യതയില്ലത്തവന്മാരാണ് ആക്ഷൻ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്... യെവനൊക്കെ ആദ്യം സംഘടനയിൽ നിന്നും രാജിവെച്ച് നല്ല നാലു സിനിമയെടുത്ത് വിജയിപ്പിക്കട്ട് എന്നിട്ട് വന്നിരുന്ന് ഞളിഞു സംസാരിക്കട്ടെ.
അതെന്താ സിനിമാ താരങ്ങൾ വിട്ടുനിന്നില്ലേൽ ടി.വിയ്ക്ക് വല്ല കുഴപ്പവും പറ്റുമോ?
ഇയ്യാൾ താരമായത് നേരെ സിനിമയിൽ അഭിനയിച്ചിട്ടാണോ? നാളെ സിനിമയില്ലേലും ജീവിക്കണമെങ്കിൽ ചിലപ്പോ പഴയ മിമിക്രിയും സ്റ്റേജ് പ്രോഗ്രാമും തന്നെ വേണ്ടിവരും. വന്ന വഴി മറക്കരുത് ഭായ്!!
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്