അന്‍പത് വര്‍ഷത്തോളം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് ഹിന്ദി സിനിമയിലെ അതികായനായ യാഷ് ചോപ്ര “ഓഫീഷ്യര്‍ ദ ല ലിജ്യണ്‍ ദ ഹോണര്‍” എന്ന ഫ്രെഞ്ച് പരമോന്നത ബഹുമതിയ്ക്ക് അര്‍ഹനായി. ഫ്രെഞ്ച് സര്‍ക്കാരിന്റെ ഈ ബഹുമതി ഇതിന് മുന്‍പ് ലഭിച്ചിട്ടുള്ളത് സത്യജിത് റേ, അമിതാഭ് ബച്ചന്‍, ലതാ മങ്കേഷ്കര്‍ എന്നിവര്‍ക്കാണ്.
പ്രണയത്തിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന യാഷ് ചോപ്രയ്ക്ക് ജൂലൈ അഞ്ചിന് ഫ്രെഞ്ച് എംബസ്സിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് ബഹുമതി സമ്മാനിയ്ക്കും എന്ന് ഫ്രെഞ്ച് അംബാസഡര്‍ ശ്രീ ജെറോം ബൊണ്ണാഫോണ്ട് അറിയിച്ചു.
“ദീവാര്‍”, “കഭീ കഭീ”, “ടര്‍”, “ചാന്ദ്നി”, “സില്‍സില”, എന്നിങ്ങനെ ജനപ്രിയമായ നാല്‍പ്പതോളം സിനിമകള്‍ ചോപ്രയുടേതായിട്ടുണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്