18 September 2008

അല തിരക്കഥാ ശില്പ ശാലയില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയില്‍ ലഘു ചിത്രം ഒരുങ്ങുന്നു

2008 ഫെബ്രുവരി 22-ന്‌ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ തിരക്കഥാ ശില്പ ശാലയില്‍ പങ്കെടുത്ത മുന്നൂറോളം പ്രതിനിധികളില്‍ നിന്ന് തിരഞ്ഞെടുത്ത 15 പേര്‍ക്കായി മെയ് 25, 26 തിയ്യതികളില്‍ കലവൂര്‍ രവി കുമാറിന്റെ നേതൃത്വത്തില്‍ വിശദമായ തിരക്കഥാ ശില്പശാല സംഘടിപ്പിച്ചിരുന്നു. ക്യാമ്പിന്റെ ഭാഗമായി അംഗങ്ങള്‍ ഹോം വര്‍ക്കായി എഴുതി അയച്ച തിരക്കഥകള്‍ വിലയിരുത്തി യതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച തിരക്കഥ യായി ഷാജി മാത്യു ചങ്ങനാശ്ശേരി രചിച്ച 'ആരോ വരക്കുന്ന ചിത്രങ്ങള്‍' തിരഞ്ഞെടു ക്കപ്പെട്ടു. ഷാജി മാത്യുവാണ്‌ മികച്ച പാര്‍ട്ടിസിപ്പന്റും. ഇദ്ദേഹത്തെ അല ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉല്‍ഘാടന വേദിയില്‍ അനുമോദിക്കും. ഈ തിരക്കഥ ചലച്ചിത്ര മാക്കുവാന്‍ താല്പര്യമുണ്ടെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.




മികച്ച ഷോര്‍ട്ട ഫിലിം സ്ക്രിപ്റ്റുക ളായിട്ട് ശ്രീ.സജീവ് എം.താനൂരിന്റെ 'ശലഭങ്ങള്‍ വിട പറയുമ്പോള്‍' ശ്രീ. മഹേഷ് പാലക്കാടിന്റെ 'നമ്മെളെന്താ ഇങ്ങനെ' എന്നിവ തീരുമാനിക്കപ്പെട്ടു. ഈ രണ്ടു സ്ക്രിപ്റ്റുകളും ലഘു ചിത്രങ്ങളായി ചിത്രീകരിച്ച് അല ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ ഈ യുവാക്കള്‍.




- എസ്. കെ. ചെറുവത്ത്
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്