28 May 2008

പ്രിയദര്‍ശന്റെ വിലാപം

സ്വന്തം നാട്‌ തനിക്ക്‌ വേണ്ടത്ര അംഗീകാരമോ പിന്തുണയോ തരുന്നില്ലെന്നാണ്‌ പ്രിയന്‍ വിലപിക്കുന്നത്‌. അദ്ധേഹത്തിന്റെ സിനിമകള്‍ മോഷണമാണെന്നും ഭാഗ്യം കൊണ്ട്‌ ഇങ്ങനെയൊക്കെ പിടിച്ചു പോരുന്നെന്നും പറയുന്നവരുണ്ട്‌. പക്ഷെ, ഒരു സത്യം നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാനാവില്ല. ബോളിവുഡില്‍ ഈ സംവിധായകന്‍ നേടുന്ന നേട്ടങ്ങള്‍ ഇതു വരെ ഒരു മലയാളിക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര നിലയിലാണ്‌.




റീമേക്കുകളിലൂടെയാണ്‌ പ്രിയന്‍ ബോളിവുഡില്‍ പിടിച്ചു നില്‍ക്കുന്നതെന്നാണ്‌ മുഖ്യ ആരോപണം. പക്ഷെ അതിനും ഒരു കഴിവൊക്കെ വേണമല്ലോ. മലയാളത്തിലെ ഏത്‌ സംവിധായകനും അതൊന്ന് പരീക്ഷിച്ച്‌ നോക്കാമല്ലോ. എന്തൊക്കെയായാലും ബോളിവുഡ്‌ എന്ന സ്വപ്‌ന ലോകത്ത്‌ ഒരു മലയാളി സംവിധായകന്‍ നില നിന്നു പോരുന്നത്‌ അത്ര നിസ്സാരക്കാര്യമല്ല. പ്രിയന്‍ ചെയ്ത 'താളവട്ടം' കണ്ട്‌ ആസ്വദിക്കാത്ത മലയാളികള്‍ ചുരുക്കമല്ല. അതു പോലും ഒരു ഇംഗ്ലീഷ്‌ സിനിമയുടെ പകര്‍പ്പാണെന്നത്‌ പറയപ്പെടുന്നുണ്ട്‌. ഇവിടുത്തെ സാധാരണ പ്രേക്ഷകരൊന്നും അത്തരം ഗവേഷണങ്ങളൊന്നും ചെയ്യാറില്ല. അവര്‍ക്ക്‌ ചിലവാക്കിയ പൈസക്ക്‌ സിനിമ രസിച്ചാല്‍ അത്‌ ഇരു കൈയ്യും നീട്ടി സ്വീകരിച്ചോളും. അതാണല്ലോ പ്രിയദര്‍ശന്‍ ഇപ്പോള്‍ ബോളിവുഡില്‍ ചെയ്യുന്നതും.




ബോളിവുഡില്‍ ഒട്ടുമിക്ക കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്കും സിനിമകള്‍ ചെയ്യുവാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്ന പ്രിയദര്‍ശന്റെ ഒരു സിനിമക്ക്‌ വാങ്ങുന്ന പ്രതിഫലം ആറു കോടിയാണ്‌. അതായിരിക്കണം കേരളത്തില്‍ മാത്രം നിന്നു കൊണ്ട്‌ സിനിമയെടുക്കുന്ന പലര്‍ക്കും കണ്ണുകടിയായത്‌. പ്രിയദര്‍ശന്‍ ഈയ്യിടെ അഭിപ്രായപ്പെട്ടതു പോലെ. ഒരു മലയാളിയുടെ നേട്ടങ്ങളിലും അംഗീകാരങ്ങളിലും മലയാളികള്‍ അഭിമാനിതരാണ്‌. എന്നാല്‍ ഉയരങ്ങളിലേക്ക്‌ കുതിച്ചു കൊണ്ടിരിക്കുന്ന മലയാളിയെ എങ്ങനെയൊക്കെ പിടിച്ചു നിറുത്താനും ഇറക്കുവാനും മലയാളികള്‍ തന്നെ കുബുദ്ധികള്‍ പ്രയോഗിക്കും എന്നാണ്‌ പ്രിയന്റെ വിലാപം.




- Salih Kallada
http://eranadanpeople.blogspot.com/
http://mycinemadiary.blogspot.com/
http://retinopothi.blogspot.com/
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്