29 May 2009

“ജുവൈരയുടെ പപ്പ” ഒരുങ്ങുന്നു

juvairayude-pappaവ്യത്യസ്ഥമായ ഒരു കഥയുമായി അബുദാബിയില്‍ നിന്നും പുതിയ ടെലി സിനിമ ഒരുങ്ങുന്നു. പ്രവാസ ലോകത്തെ ശ്രദ്ധേയനായ കഥാകാരന്‍ ഗിരീഷ് കുമാര്‍ കുനിയില്‍ എഴുതിയ കഥയെ ആസ്പദമാക്കി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ജുവൈരയുടെ പപ്പ”.
 
ഗള്‍ഫിലെ ജീവിതത്തിലെ ആരും കാണാതെ പോകുന്ന ചില മേഖലകളിലേക്ക് നമ്മെ എത്തിക്കുകയാണ് ഇതിലൂടെ മാമ്മന്‍ കെ. രാജന്‍. ജീവിതം ആഘോഷമാക്കി മാറ്റിയവര്‍ എന്നു നാം വിശ്വസിക്കുന്ന, കാഴ്ചക്കാരെ രസിപ്പിക്കുന്ന
കലാ ലോകത്തെ മനുഷ്യാത്മാക്കളുടെ വേദനയും, പ്രണയവും, വിരഹവും, ഇരുളടഞ്ഞു കിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു ഈ ചിത്രത്തിലൂടെ.
 

pooja-juvairayude-pappa

 
അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നാടക സൌഹൃദ’ ത്തിന്റെ ബാനറില്‍ എ. പി. ഗഫൂര്‍, അജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘ജുവൈരയുടെ പപ്പ’ യില്‍ ഈ രംഗത്ത് കഴിവു തെളിയിച്ചു കഴിഞ്ഞ കലാകാരന്‍ മാരേയും, സാങ്കേതിക വിദഗ്ദരേയും അണി നിരത്തുന്നു.
 
കഴിഞ്ഞ ദിവസം അബുദാബിയില്‍ ഈ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു.
 
ഇസ്കന്തര്‍ മിര്‍സ, ഹാരിഫ് ഒരുമനയൂര്‍, സജാദ് നിലമേല്‍, ഖാദര്‍ ഡിംബ്രൈറ്റ്, ശ്രീനിവാസ് കാഞ്ഞങ്ങാട്, സാലി കല്ലട തുടങ്ങിയവരാണ് ഈ ചിത്രത്തിന്റെ പിന്നണിയില്‍ ‍പ്രവര്‍ത്തിക്കുന്നത്.
 
2007 ലെ അറ്റ്ലസ് - ജീവന്‍ ടെലി ഫെസ്റ്റില്‍ അംഗീകാരം നേടിയ ‘ദൂരം’ എന്ന ടെലി സിനിമക്കു ശേഷം മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്നു.
 
‘ജുവൈരയുടെ പപ്പ’ യില്‍ സഹകരിക്കാന്‍ താല്പര്യമുള്ള യു. എ. ഇ. യിലെ കലാകാരന്‍മാര്‍ക്ക് ‘നാടക സൌഹൃദ’ ത്തിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണ്.
 
വിശദ വിവരങ്ങള്‍ക്ക് 050 54 62 429 , 050 68 99 494, 050 31 81 343 എന്നീ നമ്പരുകളിലോ ഈ ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക: natakasouhrudham at gmail dot com
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

waiting for the release of this telefilm.

September 24, 2009 at 12:15 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



28 May 2009

"കാണി" വാര്‍ഷികവും സെമിനാറും സമാപിച്ചു

kaani-film-societyസിനിമ എന്ന മാധ്യമത്തിന്റെ സംഘം ചേര്‍ന്നുള്ള കാഴ്ച്ചയെ അപ്രസക്തമാക്കുന്ന സാങ്കേതിക പുരോഗതിയും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കങ്ങളില്‍ നിന്നുള്ള വിട്ടു പോരലും ഫിലിം സൊസൈറ്റികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു കാരണമാകുന്നുവെന്ന് ചങ്ങരംകൂളത്തു നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ അന്‍പതാം വാര്‍ഷികത്തോട നുബന്ധിച്ചാണ് “ഫിലിം സൊസൈറ്റി പ്രസ്ഥാനം - പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷനും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിച്ചത്.
 
ആലങ്കോട് ലീലാ കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി ഫെഡറേഷന്‍ സെക്രട്ടറി കെ. ജി. മോഹന്‍ കുമാര്‍, ചെലവൂര്‍ വേണു, പ്രകാശ് ശ്രീധര്‍, മധു ജനാര്‍ദ്ദനന്‍, ചെറിയാന്‍ ജോസഫ്, പി. സുന്ദര രാജന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ഫിലിം സൊസൈറ്റി രംഗത്ത് ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന അശ്വിനി ഫിലിം സൊസൈറ്റി, കോഴിക്കോട്, രശ്മി ഫിലിം സൊസൈറ്റി, മലപ്പുറം എന്നിവരേയും നൈറ്റ്‌ഹുഡ് ബഹുമതി നേടിയ കെ. വി. കൃഷ്ണനേയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. അഡ്വ. രാജഗോപാല മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി. മോഹന കൃഷ്ണന്‍ സ്വാഗതവും സി. എസ്. സോമന്‍ നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന് കെ. ആര്‍. മനോജ് സംവിധാനം ചെയ്ത ‘16 എം. എം.’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



22 May 2009

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം

federation-of-film-societies-of-indiaഇന്ത്യയില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഫിലിം സൊസൈറ്റി ഫെഡറേഷന്‍, ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെയ് 24 ന് ചങ്ങരംകുളത്ത് വെച്ച് ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുടെ ഒത്തു ചേരലും സെമിനാറും സംഘടിപ്പിക്കും. “ഫിലിം സൊസൈറ്റി പ്രസ്ഥാനം - പോയ കാലവും വരും കാലവും” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ചെലവൂര്‍ വെണു, ഐ. ഷണ്മുഖ ദാസ്, കെ. ജി. മോഹന്‍ കുമാര്‍, എം. സി. രാജ നാരായണന്‍, പ്രകാശ് ശ്രീധരന്‍, മധു ജനാര്‍ദ്ദനന്‍, കെ. എസ്. വിജയന്‍, ചെറിയാന്‍ ജോസഫ്, പി. എന്‍. ഗോപീ കൃഷ്ണന്‍, കെ. എല്‍. ജോസഫ്, പി. പി. രാമ ചന്ദ്രന്‍, ആലംകോട് ലീലാ കൃഷ്ണന്‍, ഫാ. ബെന്നി ബെനഡിക്ട്, വേണു ഇടക്കഴിയൂര്‍, സി. ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് പുറമേ നൂറോളം ഫിലിം സൊസൈറ്റികളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
 
സെമിനാറിന്റെ തുടര്‍ച്ചയായി കെ. ആര്‍. മനോജ് സംവിധാനം ചെയ്ത 16 MM Memories, Movements and A Machine എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
 
ചങ്ങരംകുളം റഗുലേറ്റഡ് മാര്‍ക്കറ്റ് ഹാളില്‍ ഉച്ചക്ക് 2 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ കാണി ബ്ലോഗില്‍ ലഭ്യമാണ്.
 
- സെക്രട്ടറി, കാണി ഫിലിം സൊസൈറ്റി
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



21 May 2009

ആയുസ്സിന്റെ പുസ്തകം ചലച്ചിത്രമാകുന്നു

cv-balakrishnanമലയാളത്തിലെ പ്രശസ്ത നോവലിസ്റ്റായ സി. വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവല്‍ ചലച്ചിത്രമാകുന്നു. സി. വി. ബാലകൃഷ്ണന്‍ തന്നെയാണ് തിരക്കഥ രചിച്ച് ഇതിന് ചലച്ചിത്ര വാഖ്യാനം നല്‍കുന്നത്. മലയാളത്തിലെ പ്രമുഖരായ അഭിനേതാ ക്കള്‍ക്കൊപ്പം പ്രധാന കഥപാത്രമായ യോഹന്നാനെ അവതരിപ്പിക്കുന്നത് ഒരു പുതുമുഖം ആയിരിക്കും. ക്രൈസ്തവ പാപ ബോധത്തിന്റെയും തന്റെ ജീവിത യാഥാര്‍ത്ഥ്യ ങ്ങളുടെയും ഇടയില്‍ ഉഴലുന്ന 15 കാരനായ യോഹന്നാനെ അവതരിപ്പി ക്കുന്നതിന് പുതുമുഖത്തെ അന്വേഷിച്ച് സംവിധായകന്‍ സി. വി. ബാലകൃഷ്ണന്‍ ‍ദുബായില്‍ എത്തിയിട്ടുണ്ട്. ഈ നമ്പറുകളില്‍ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ് - 050-1446143, 050-5617798.
 
ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംവിധായകന്‍ തന്റെ ചലച്ചിത്ര സംരംഭത്തെ ക്കുറിച്ച് വിശദീകരിച്ചു. മലയാളത്തിലെ പ്രമുഖരായ സംവിധായകരുമൊത്ത് തിരക്കഥാ കൃത്ത് എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്ത സി. വി. ബാലകൃഷ്ണന്റെ പ്രഥമ ചലച്ചിത്ര സംരംഭമാണ് ആയുസ്സിന്റെ പുസ്തകം. 40 ലേറെ കൃതികള്‍ രചിച്ചിട്ടുള്ള ബാലകൃഷ്ണന്‍ ഇനി ചലച്ചിത്രത്തിലായിരിക്കും കൂടുതല്‍ ശ്രദ്ധിക്കുക. സാഹിത്യത്തിനുള്ള സ്വീകാര്യത സമകാലിക സമൂഹത്തില്‍ കുറഞ്ഞു വരുന്നതാണ് ഇങ്ങനെയൊരു മാറ്റത്തെ പ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സി. വി. ബാലകൃഷ്ണന്‍ പറഞ്ഞു. ആയുസ്സിന്റെ പുസ്തകം നിര്‍മ്മിക്കുന്നതിന് ഗള്‍ഫിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയും രൂപീകരിച്ച് വരികയാണ്.
 
-സഫറുള്ള ഷെറൂള്‍
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



20 May 2009

ശോഭന പരമേശ്വരന്‍ നായര്‍ അരങ്ങൊഴിഞ്ഞു

shobhana-parameswaran-nairമലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ഇടേണ്ടതായ പേരാണ് ശോഭന പരമേശ്വരന്‍ നായര്‍ എന്നത്. ഒരു പാട്‌ നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു അദ്ദേഹം വിട വാങ്ങി. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. വൃക്ക രോഗം ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു.
 
ചിറയിന്‍ കീഴ് സ്വദേശിയായ അദ്ദേഹം തൃശൂരിലെ ശോഭന സ്റ്റുഡിയോ നടത്തി വരുമ്പോള്‍ 'നീലക്കുയില്‍' സിനിമയില്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ആയി തന്റെ സിനിമാ ജീവിതം ആരംഭിച്ചു.
 
ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട്‌ രാമു കാര്യാട്ടുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
 
ഭാര്‍ഗവീ നിലയം, മുടിയനായ പുത്രന്‍, മൂടുപടം തുടങ്ങിയ ഒട്ടേറെ സിനിമകളുടെ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു.
 
എം. ടി. വാസുദേവന്‍ നായര്‍, പി. ഭാസ്കരന്‍ തുടങ്ങിയ പ്രതിഭകളുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ ചരിത്രമായി മാറുകയായിരുന്നു. മികച്ച കലാസ്വാദന ശേഷിയും സാഹിത്യ ബോധവും ഉണ്ടായിരുന്ന പരമേശ്വരന്‍ നായര്‍ക്ക് സിനിമ വെറും കച്ചവടമായിരുന്നില്ല.
 
മലയാളത്തിലെ മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതില്‍ അദ്ദേഹം എന്നും ഉത്സാഹം കാണിച്ചിരുന്നു. സാഹിത്യത്തേയും സിനിമയേയും സര്‍ഗാത്മകമായി സഹകരിപ്പി യ്ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തിരുന്നു.
നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ കളിത്തോഴനായിരുന്ന പരമേശ്വരന്‍ നായര്‍, മധു, അടൂര്‍ ഭാസി, പി. ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, ശ്രീദേവി, കെ. രാഘവന്‍ മാസ്റ്റര്‍, സംവിധായകന്‍ വിന്‍സെന്റ് എന്നിവരുടെ സിനിമാ ജീവിതത്തിലെ ജൈത്ര യാത്രക്ക് വഴി ഒരുക്കി.
 
എം. ടി. യുടെ മുറപ്പെണ്ണ്‌, നഗരമേ നന്ദി, കൊച്ചു തെമ്മാടി, സി. രാധാകൃഷ്‌ണന്റെ തുലാവര്‍ഷം, പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍, പെരുമ്പടവത്തിന്റെ അഭയം, ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, എസ്‌. എല്‍. പുരത്തിന്റെ നൃത്തശാല, എന്‍. മോഹനന്റെ പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ ശ്രദ്ധേയ സിനിമകളുടെ നിര്‍മ്മാതാവിരുന്നു.
 
ആദ്യ കാലത്ത് മദിരാശിയിലെ (ചെന്നൈ) സ്റ്റുഡിയോ ഫ്ലോറുകളില്‍ ഒതുങ്ങി നിന്നിരുന്ന മലയാള സിനിമയെ കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടു വന്നതില്‍ പ്രധാനി ശോഭനാ പരമേശ്വരന്‍ നായരായിരുന്നു.
 
ഇന്ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക്‌ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശു‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



05 May 2009

സിനി ഫെസ്റ്റ് 2009

ദോഹ: “പ്രവാസി ദോഹ” എന്ന സാംസ്‌കാരിക കലാ സംഘടന “സിനി ഫെസ്റ്റ് 2009” എന്ന പേരില്‍ ഇന്ത്യന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. മെയ് മൂന്നിന് വൈകുന്നേരം ഗള്‍ഫ് സിനിമയില്‍ നടന്ന ഉദ്ഘാടന ചടങ്ങോടെ മേള തുടങ്ങുകയുണ്ടായി. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ അഞ്ചു ഭാഷകളിലുള്ള അഞ്ചു ചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് സി. വി. റപ്പായി ഹോട്ടല്‍ മെര്‍ക്യൂറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 
മേളയില്‍ പ്രവേശനം സൗജന്യ മായിരിക്കും. ടി. വി. ചന്ദ്രന്റെ 'വിലാപങ്ങ ള്‍ക്കപ്പുറം' എന്ന മലയാള ചലച്ചിത്ര ത്തോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വദ്വ മേള ഉദ്ഘാടനം ചെയ്യും. ടി. വി. ചന്ദ്രന്‍ ഉദ്ഘാടന ച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
 
ബാലാജി ശക്തി വേലിന്റെ 'കല്ലൂരി' (തമിഴ്), ചിത്രാ പലേക്കറിന്റെ 'മാതി മായ്' (മറാത്തി), സമീര്‍ ചന്ദ്രയുടെ 'ഏക് നാദിര്‍ ഗാല്‍പോ' (ബംഗാളി), ഗിരീഷ് കാസറ വള്ളിയുടെ കന്നഡ ചിത്രമായ 'ഹസീന' തുടങ്ങിയ ചിത്രങ്ങളും അഭ്യുദയ ഖൈത്താന്റെ 'ദി ഷോപ്പ് ദാറ്റ് സോള്‍ഡ് എവരിതിങ്' (ബംഗാളി), ശ്രദ്ധാ പാസിയുടെ 'ദിന്‍ തക്ദാ' (ഹിന്ദി), ബിജു വിശ്വനാഥിന്റെ 'പര്‍വാസ്' (ഉറുദു), അംബേരിയന്‍ അല്‍ ഖാദറിന്റെ 'ഫോര്‍ വുമണ്‍ ആന്‍ഡ് എ റൂം' (ഇംഗ്ലീഷ്), കെ. ആര്‍. മനോജിന്റെ 'മെമ്മറീസ് മൂവ്‌മെന്റ് ആന്‍ഡ് എ മെഷീന്‍' (മലയാളം) എന്നീ ഡോക്യു മെന്ററികളും പ്രദര്‍ശിപ്പിക്കും.
 
ഉദ്ഘാടന ദിവസമൊഴികെ മറ്റു ദിവസങ്ങളില്‍ രാത്രി 8.30ന് ആണ് പ്രദര്‍ശന മാരംഭിക്കുക. പ്രവാസി ഭാരവാഹികളായ ഷംസുദ്ദീന്‍, എ. കെ. ഉസ്മാന്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അറോറ, ഖത്തര്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി ജനറല്‍ മാനേജര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ മുഖദം എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
 
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



03 May 2009

കെ. ബാലാജി അന്തരിച്ചു

k-balajiപ്രശസ്ത നിര്‍മ്മാതാവും അഭിനേതാവു മായ കെ. ബാലാജി അന്തരിച്ചു. തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായ ബാലാജി മലയാളത്തില്‍ അടക്കം നിരവധി സിനിമകള്‍ സുജാത സിനി ആര്‍ ട്സിന്റെ ബാനറില്‍ നിര്‍മ്മി ച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ സുചിത്രയെ വിവാഹം ചെയ്തിരിക്കുന്നത് മോഹന്‍ ലാല്‍ ആണ്. നിര്‍മ്മാതാവു കൂടിയായ സുരേഷ് ബാലാജിയാണ് മകന്‍.
 
എഴുപതുകളിലും എണ്‍പതുകളിലും സജീവമായിരുന്ന കെ. ബാലാജി, തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയി മാറിയ പ്രേമാഭിഷേകം (1982), വാഴ്വേ മായം എന്ന പേരില്‍ തമിഴില്‍ കമല്‍ ഹാസന്‍, ശ്രീദേവി, ശ്രീ പ്രിയ എന്നിവരെ വെച്ച് റീമേക്ക് ചെയ്തു . പിന്നീട് പ്രേമാഭിഷേകം എന്ന പേരില്‍ തന്നെ മലയാളത്തില്‍ ഡബ്ബ് ചെയ്തു. അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു ഇത്.
 
പിന്നീട്, ജസ്റ്റിസ് രാജ (പ്രേം നസീര്‍), ജീവിതം (മധു), തുടങ്ങി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിരുന്നു.
 
അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു പ്രത്യേകത നായികാ നായകന്‍ മാരുടെ പേരുകള്‍ രാജന്‍, രാധ, ശ്രീദേവി എന്നിങ്ങനെ യായിരുന്നു.
 
- പി. എം അബ്ദുല്‍ റഹിമാന്‍, അബുദാബി
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്