28 July 2008

പ്രശസ്ത സംവിധായകന്‍ യൂസഫ് ഷഹീന്‍ അന്തരിച്ചു

അറബ് സിനിമാ ലോകത്തെ കാരണവരും മികച്ച സംവിധായകരില്‍ ഒരാളുമായ യൂസഫ് ഷഹീന്‍ അന്തരിച്ചു. ഈജിപ്തുകാരനായ ഇദ്ദേഹം സിനിമാ ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കാന്‍ ഫെസ്റ്റിവലില്‍ ഇദ്ദേഹത്തെ പ്രത്യേക പുരസ്ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. സലാവുദ്ദീന്‍ അയ്യൂബിയുടെ ജീവിതത്തെ ആസ്പദം ആക്കി “അല്‍ നാസര്‍ സലാവുദ്ദീന്‍”, ഫയഫുദ, ബാബ് അല്‍ ഹദീദ്, അല്‍ മുഹാഖിര്‍ അല്‍ മസീര്‍, അല്‍ ആഹര്‍ എന്നിങ്ങനെ നിരവധി പ്രശസ്ത സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.




- ഫൈസല്‍ ബാവ
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



18 July 2008

ഗോപിക വിവാഹിതയായി

അയര്‍ലന്‍ഡില്‍ ഡോക്ടര്‍ ആയ നേര്യമംഗലം സ്വദേശി അജിലേഷ് ആണ് വരന്‍. രാവിലെ പത്ത് മണിയ്ക്ക് ആയിരുന്നു കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ ഗോപികയുടെ കല്യാണം. എബ്രഹാം മാര്‍ സെവേറിയോസ് മെത്രോപൊലിത്തയുടെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു കല്യാണം. ചടങ്ങില്‍ താര പൊലിമ ഉണ്ടായിരുന്നില്ല. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി പിന്നീട് വിവാഹ സല്‍ക്കാരം നടത്തും. കൊച്ചിയില്‍ ആയിരിക്കും റിസപ്ഷന്‍.





  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



05 July 2008

പദ്മപ്രിയ മൊട്ടയടിക്കുന്നു

ഷബാന അസ്മിയ്ക്കും നന്ദിത ദാസിനും ശേഷം പദ്മപ്രിയയും തല മുണ്ഡനം ചെയ്യുവാന്‍ ഒരുങ്ങുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന കുട്ടി സ്രാങ്ക് എന്ന സിനിമയില്‍ ഒരു ബുദ്ധ സന്യാസിനിയുടെ വേഷം ചെയ്യുവാന്‍ ആണ് പദ്മ പ്രിയ മുടി വടിച്ചു കളയാന്‍ തയ്യാറാവുന്നത്. മമ്മുട്ടിയാണ് സിനിമയിലെ പ്രധാന നടന്‍. ഈ സിനിമയ്ക്ക് വേണ്ടി ഒട്ടേറെ ഒരുക്കങ്ങളാണ് പദ്മ പ്രിയ നടത്തുന്നത്. ബുദ്ധ മതത്തെ പറ്റിയുള്ള പുസ്തകങ്ങള്‍ വായിച്ച് പഠിച്ച് തന്റെ കഥാപാത്രത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള കഠിന ശ്രമത്തിലാണ് പദ്മപ്രിയ.




അനേകം നടിമാരെ ഈ റോളിലേയ്ക്ക് പരിഗണിച്ചിരുന്നു എങ്കിലും തല മുണ്ഡനം ചെയ്യാന്‍ വേറെ ആരും തയ്യാറായില്ലത്രെ.

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

hallo priya

January 2, 2009 at 5:11 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്