01 December 2008
ഭാമ വളരെ സീരിയസ്സാണ്
മലയാള നടിമാരില്‍ ഒരാള്‍ കൂടി സെലക്ടീവായേ അഭിനയിക്കൂ എന്ന് വ്യക്ത മാക്കിയിരിക്കുന്നു. യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗ്രാമ്യ സുന്ദരി ഭാമയാണ് ഈ തീരുമാന മെടുത്തിരിക്കുന്നത്. ഒരു പക്ഷേ കുറഞ്ഞ ചിത്രങ്ങളിലെ അനുഭവം കൊണ്ടു തന്നെ ഭാമ ഇത്രയും ഗൌരവമായി ചിന്തിക്കുമെന്ന് ആരും കരുതിയി ട്ടുണ്ടാവില്ല. നായക നേതൃത്വമുള്ള സിനിമകളില്‍ അഭിനയി ക്കാനില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഭാമ.
താന്‍ സെലക്ടീവാകുകയാണ്, നായകന്റെ നിഴലാവാന്‍ മാത്രം സിനിമയില്‍ നില നില്‍ക്കാന്‍ താല്പര്യമില്ല എന്നെല്ലാം പറഞ്ഞ ഭാമ ഗ്ലാമര്‍ വേഷങ്ങളോടുള്ള കടുത്ത എതിര്‍പ്പ് മൂലം തമിഴില്‍ നിന്നുള്ള നിരവധി ഓഫറുകള്‍ ഉപേക്ഷിക്കാനും തയ്യാറായി. മുക്തക്ക് പ്രേക്ഷക മനസ്സില്‍ ഇടം നേടി ക്കൊടുത്ത താമര ഭരണി സിനിമ സംവിധാനം ചെയ്ത ഹരിയുടെ ഓഫര്‍ “തുറന്നു കാട്ടണം“ എന്ന ആവശ്യം കേട്ട പാടേ നിരസിച്ചിരിക്കയാണ് ഭാമ. നിവേദ്യത്തിലൂടെ മലയാളിക്ക് സ്വന്തമായ ഭാമ ഇതിനകം വിരലിലെ ണ്ണാവുന്നത്ര സിനിമകളേ ചെയ്തിട്ടുള്ളൂ. സൈക്കിള്‍, വണ്‌വേ ടിക്കറ്റ്, സ്വപ്നങ്ങളില്‍ ഹെയ്സല്‍ മേരി, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരഞ്ഞെടു ത്തിരിക്കുന്ന കണ്ണീരിനും മധുരം എന്ന ചിത്രം ഭാമയുടെ തീരുമാനങ്ങളെ ശരി വെക്കുന്നുണ്ട്. രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിയുന്ന ഈ ചിത്രം കമേഴ്സ്യല്‍ ചേരുവകള്‍ കുറവുള്ളൊരു സിനിമയാണ്. ഇതിലെ സുഭദ്ര എന്ന കഥാപാത്രം താന്‍ ഇത്രയും നാള്‍ കാത്തിരുന്നു കിട്ടിയതാ ണെന്നാണ് ഭാമയുടെ വിശേഷണം. ഇങ്ങനെ യൊക്കെയായ സ്ഥിതിക്ക് യുവ പ്രേക്ഷകര്‍ ഭാമയെ ഉടന്‍ തന്നെ അമ്മ വേഷത്തില്‍ കാണാന്‍ തയ്യാറാവേ ണ്ടിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. ഭാമക്കും വേണ്ടേ ഒരു സീരിയസ്... - ബിനീഷ് തവനൂര്‍
- ബിനീഷ് തവനൂര്‍
1 Comments:
Subscribe to Post Comments [Atom] |
2 Comments:
ഇന്നലെ ഇതു കണ്ടിരുന്നു. നല്ല പ്രമേയം.സംവിധാനത്തിലെചില പാളിച്ചകൾ പറയാതെ വയ്യ.വിഷ്വൽ സാധ്യതകൾ പൂർണ്ണമായി ഉൾക്കൂണ്ടിരുനെങ്കിൽ പലസീനുകളും വലിച്ചുനീട്ടി പറയേണ്ടിയിരുന്നില്ല..മൊത്തത്തിൽ ഒരു ഇഴച്ചിൽ ഫീൽ ചെയ്തു എന്ന് പറയാതെ വയ്യ.
ശ്രീലങ്കൻ പെൺകുട്ടിയുടെ തമിഴ് ഡയലോഗുകൾ നന്നായിരുന്നു എന്ന് എടുത്തുപറയുന്നു.
ബഹൃറൈനിൽ ഇത്തരം ചില സംരംഭങ്ങൾ സുഹൃട്ട്tഹുക്കൾ നടത്തിയിരുന്നു.അതുകൊണ്ടുതന്നെൻ ഇവിടത്തെ പരിമിതികൾ മനസ്സിലാക്കുന്നു.എന്നാൽ സീൻ ഡിവൈഡ് ചെയ്യുമ്പോളും അതു ഷോട്ടുകൾ ആക്കുമ്പോളും മറ്റും ഇത് തടസ്സമാകുന്നില്ല. അതുപോലെ കൃത്രിമത്വം തുളുമ്പുന്ന ഡയലോഗുകളും അതിന്റെ ശബ്ദക്രമീകരണത്തിലെ അപാകതകളും.നാടകം പോലെ എല്ലാം ഡയലോഗുകളിൽ കുത്തിനിറക്കാതെ വിഷ്വലുകൾക്ക് വാചാലമാകുവാൻ കഴിയും എന്ന്മനസ്സിലാക്കിക്കൊണ്ട് സമീപിച്ചിരുന്നെകിൽ ഇത് വളരെ നന്നായേനേ.
പെൺകുട്ടിയും നായകനും നായികയും ഇതിൽ മനസ്സിൽ തങ്ങിനിൽക്കും.അപാകതകൾ ഉണ്ടെങ്കിലും പ്രവാസികൾ ഇത്തരം സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു എന്നത് ഇന്നലെ അതൂകാണുന്നവരുടെ മുഖം വ്യക്തമാക്കിയിരുന്നു.ഇനിയും നല്ല സൃഷ്ടികൾ വരട്ടെ.
ആര്‍പ്പ് എന്ന ടെലിഫിലിം കണ്ടിരുന്നു. സാങ്കേതിതികമായി പലമ്പോരായ്മകളും ചൂണ്ടിക്കാണിക്കാനുണ്ടാകുമെങ്കിലും മൊത്തത്തില്‍ തരക്കേടീല്ലാത്ത കലാസൃഷ്ടിയാണ്. അഭിനേതാക്കളെല്ലാം കഥയോട് നീതി പുലറ്ത്തിയിട്ടുണ്ട്. മനുഷ്യരുടെ മനസ്സില്‍ കൊള്ളുന്ന കഥക്ക് സംവിധായകന്റെ സൂക്ഷ്മത ഏറെ ഭംഗി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗള്‍ഫിന്റെ പരിമിതികള്‍ ഈ ടെലിഫിലിമിനെ ഏറെ പരിക്കുകള്‍ ഏല്പിച്ചിട്ടില്ലയെന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു.
കമ്പനിയുടെ ഓണറായി അഭിനയിച്ച സതീഷ് മേനോന്റെയും ഈ കഥയിലെ നയകന്റെയും നായികയുടെയും അഭിനയം നന്നായിട്ടുണ്ട്‌യെന്നത് മാത്രമല്ല ഇവര്‍ അഭിനയരംഗത്ത് മുതല്‍ കൂട്ടുമാണ്.ഇതില്‍ അഭിനയിച്ച കുട്ടിയെ പ്രത്യേകം അഭിനന്ദിക്കേണ്ടീയിരിക്കുന്നു. ഇതിന്റെ അരങിലും അണിയറയിലും പ്രവര്‍ത്തിച്ചവറ്ക്ക് എന്റെ ആശംസകള്‍
നാരായണന്‍ വെളിയംകോട്
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്