22 November 2008

മാധുരി സര്‍ദാരിക്ക് ഹരം

മാന്ത്രിക ചുവടുകളിലൂടെ ജന കോടികളെ തന്റെ ആരാധകരാക്കി മാറ്റിയ മാധുരിക്ക് ഒരു പുതിയ ആരാധകന്‍. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയെ 90കളില്‍ അടക്കി വാണ സൌന്ദര്യ റാണിയും മാന്ത്രിക നര്‍ത്തകിയുമായ മാധുരി ദീക്ഷിത്തിന്റെ പേര് പറഞ്ഞത്. തനിക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ കഴിയാറില്ല. എങ്കിലും താന്‍ ഇപ്പോഴും മാധുരിയെ ഓര്‍ക്കുന്നു.




തേസാബ് എന്ന സിനിമയിലെ മനം മയക്കുന്ന നൃത്ത രംഗങ്ങളിലൂടെ ഇന്ത്യന്‍ യുവത്വത്തിന്റെയും വാര്‍ദ്ധക്യത്തിന്റേയും (93 കാരനായ എം. എഫ്. ഹുസ്സൈന്‍ മാധുരിയുടെ കടുത്ത ആരാധകനാണ്. കഴിഞ്ഞ വര്‍ഷം ദുബായില്‍ മാധുരിയുടെ “ആജാ നച്‌ലേ” എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ ലാംസി സിനിമയിലെ 194 സീറ്റുകളും ഇദ്ദേഹം ബുക്ക് ചെയ്തത് വാര്‍ത്തയായിരുന്നു.) ഹരമായി മാറി മാധുരി.




ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സിനിമാ രംഗത്തും സഹകരണം വേണം എന്ന തന്റെ അഭിപ്രായം ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനെ കണ്ട വേളയില്‍ താന്‍ അറിയിച്ചിരുന്നു എങ്കിലും ഈ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല എന്നും അദ്ദേഹം അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



21 November 2008

ചെമ്പട : മലയാള സിനിമയിലെ പ്രവാസി സംരംഭം

ശ്രീ. എം. കെ. മുനീര്‍ പാടി അഭിനയിച്ചതിലൂടെ, കലാ സാംസ്കാരിക‌‌ - രാഷ്ട്രീയ രംഗത്ത് ഏറെ സംസാര വിഷയമായി മാറിയ മലയാള സിനിമ 'ചെമ്പട' ഡിസംബര്‍ ആദ്യ വാരത്തില്‍ ബക്രീദ് പ്രമാണിച്ച് തിയ്യേറ്ററുകളില്‍ എത്തുന്നു. യു. എ. ഇ. യിലെ ബിസിനസ്സുകാരായ അബ്ദുല്‍ അസീസും ജഗദീഷ് കെ. നായരും ചേര്‍ന്ന് ഗാര്‍ഡന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചെമ്പട സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത തിരക്കഥാ കൃത്ത് കൂടിയായ റോബിന്‍ തിരുമലയാണ്.




മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച റോബിന്‍റെ ആദ്യ സംവിധാന സംരംഭമാണ്, മലയാളത്തിലെ ആദ്യത്തെ മ്യൂസിക് ത്രില്ലര്‍ കൂടിയായ ചെമ്പട.




ഒട്ടേറെ പുതുമകള്‍ ഉള്ള ഈ ചിത്രം, തീര്‍ത്തും ഒരു പ്രവാസി സംരംഭമാണ്.




അരങ്ങിലും അണിയറ യിലുമായി പ്രവാസ ലോകത്തെ കലാകാര ന്മാരാല്‍ സമ്പുഷ്ടമാണ് ഈ സിനിമ.




മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ശ്രീ. എം. കെ. മുനീര്‍ പാടി അഭിനയിച്ച 'മുഹബ്ബത്തിന്‍ കടലിലെ മുത്തേ...' എന്ന ഗാന രംഗം വിവാദ മായതോ ടെയാണ് ചെമ്പട കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.







ശ്രീ. മുനീറിനോടൊപ്പം ഈ ഗാന രംഗത്ത് പ്രത്യക്ഷപ്പെട്ടത്, യു. എ. ഇ. യിലെ അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമായ ഇഫ്ന ഇബ്രാഹിം ആണ്. ഇഫ്നയെ ക്കൂടാതെ ഗായിക സ്മിതാ നിഷാന്ത്, ഗോപന്‍ മാവേലിക്കര എന്നിവരും യു. എ. ഇ. യില്‍ നിന്നുള്ളവര്‍ തന്നെയാണ്.




യുവ തലമുറ യോടൊപ്പം കുടുംബ പ്രേക്ഷകരേയും ആകര്‍ഷിക്കും വിധം അണിയി ച്ചൊരുക്കിയ ചെമ്പടയിലെ ഗാനങ്ങള്‍ ഇതിനകം സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.




പ്രകാശ് മാരാര്‍ എന്ന ഗാന രചയിതാ വിനോടൊപ്പം ഫിറോസ് തിക്കോടി (മുഹബ്ബത്തിന്‍ കടലിലെ മുത്തേ...) സംവിധായകന്‍ റോബിന്‍ തിരുമല (എന്റെ പ്രണയത്തിന്‍ താജ് മഹല്‍...) എന്നിവരും ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു.




മൊത്തം എട്ടു ഗാനങ്ങള്‍ ഉള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ നവാഗതനായ മുസാഫിര്‍ ആണ്.




മുന്‍ മന്ത്രി എം. കെ. മുനീറിനോടൊപ്പം എം. ജി. ശ്രീകുമാര്‍, അഫ്സല്‍, സ്റ്റാര്‍ സിംഗര്‍ നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, ജ്യോത്സ്ന, രഞ്ജിനി ജോസ് തുടങ്ങി യുവ തലമുറയിലെ ശ്രദ്ധേയരായ ഗായകരും പ്രവാസ ലോകത്തു നിന്നും സ്മിതാ നിഷാന്ത്, സ്റ്റാര്‍ സിംഗര്‍ അരുണ്‍ രാജ് എന്നിവരും ചെമ്പടയിലെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു.




തിരക്കഥ സംഭാഷണം എം. ഡി. അജയ ഘോഷും റോബിന്‍ തിരുമലയും ചേര്‍ന്നു രചിച്ചു.




അബുദാബിയിലെ ഫൈന്‍ ആര്‍ട്സ് ജോണി, കെ. കെ. മൊയ്തീന്‍ കോയ, കൂവാച്ചീസ് ഇന്റര്‍നാഷണല്‍ ഫിലിംസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പ്രമുഖര്‍ പ്രവാസ ലോകത്തു നിന്നും അണിയറയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അരങ്ങില്‍ ശ്രീ ദേവിക, (ദുബായില്‍ സംഘടിപ്പിക്കുന്ന ആന്വല്‍ മലയാളം മൂവീ അവാര്‍ഡുകളില്‍ 'ന്യൂ സെന്‍സേഷന്‍' കാറ്റഗറിയില്‍ തിരഞ്ഞെടുക്കപ്പെട്ട യുവ നടിയാണു ശ്രീദേവിക) ലക്ഷണ, ബാല, അരവിന്ദ്, അനു ആനന്ദ്, പ്രകാശ്, അനൂപ്, സനു അബൂ സലിം, ടോഷ്, റോണ്‍സന്‍ വിന്‍സന്റ്, രാജു. എസ്. ആനന്ദ്, തുടങ്ങിയ യുവ തലമുറയിലെ കലാകാര ന്മാരോടൊപ്പം മലയാളത്തിലെ പ്രഗല്‍ഭരും പ്രശസ്തരുമായ അഭിനേതാക്കളും അണി നിരക്കുന്നു.




വിവാദ ഗാന രംഗം ഉള്‍പ്പെടെയാണോ ചെമ്പട റിലീസ് ചെയ്യുക എന്ന ചോദ്യവുമായി മുനീര്‍ സാഹിബിന്റെ അനുയായികളും അഭ്യുദയ കാംക്ഷികളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരി ക്കുമ്പോള്‍, നിര്‍മ്മാതാ ക്കളായ ജഗദീഷ് കെ. നായരും അബ്ദുല്‍ അസീസും തങ്ങളുടെ ആദ്യ സംരംഭമായ ചെമ്പട, പുതുമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും കലാ ലോകവും ഇരു കൈകളും നീട്ടി സ്വീകരിക്കും എന്ന ആത്മ വിശ്വാസത്തിലാണ്.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

"chembada" cinima
enthaa sir
ithu vare vannillallo..?

varumo...?

December 17, 2008 at 5:44 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്