31 August 2008

സൂര്യ ടി.വി. യില്‍ ആര്‍ദ്രയുടെ നൃത്തം

സൂര്യ ടി.വി. യില്‍ സംപ്രേഷണം ചെയ്യുന്ന 'സെന്‍സേഷന്‍' എന്ന പരിപാടിയില്‍, ആഗസ്റ്റ് 31 ഞായറാഴ്ച യു.എ.ഇ. സമയം ഉച്ചക്ക് 12:30ന് അബുദാബി മലയാളികളുടെ പ്രിയങ്കരിയായ കലാകാരി ആര്‍ദ്രയുടെ നൃത്തം അരങ്ങേറി.













അബുദാബി ഇന്‍ഡ്യന്‍ സ് കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി നിയായ മീനു എന്ന് വിളിക്കുന്ന ആര്‍ദ്രാ വികാസ് , നാലാം വയസ്സില്‍ തന്നെ ഭരതനാട്യം അരങ്ങേറ്റം നടത്തി. യു എ ഇ യില്‍ ചിത്രീകരിച്ച , മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത് ജീവന്‍ ടി.വി യില്‍ സംപ്രേഷണം ചെയ്ത, ദൂരം എന്ന ടെലി ഫിലിമില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. മര്‍ഹബ, കുട്ടി തത്തമ്മ , ഇടയ രാഗം, പട്ടുറുമാല്‍ തുടങ്ങി ഏഴോളം മ്യൂസിക് വീഡിയോ ആല്‍ബങ്ങളില്‍ അഭിനയിച്ച് , മലയാളത്തിലെ വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്തിട്ടുണ്ട്.




അബുദാബി കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം തുടങ്ങിയ സംഘടനകളുടെ നാടകങ്ങളിലും ചിത്രീക രണങ്ങളിലും പങ്കെടുക്കാറുള്ള മീനു കലാ സാഹിത്യ മത്സരങ്ങളില്‍ ഫോക്ക് ഡാന്‍സ് , ഗ്രൂപ്പ് ഡാന്‍സ്, ഫാന്‍സി ഡ്രസ്സ്, പ്രസംഗം, പദ്യ പാരായണം, ചിത്ര രചന ,മോണോ ആക്ട് തുടങ്ങിയവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് . ഏഷ്യാനെറ്റ് റേഡിയോ (ദുബായ്) പ്രക്ഷേപണം ചെയ്തു കൊണ്ടി രിക്കുന്ന 'കളിക്കൂട്ടം' എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡ് അവതരിപ്പിച്ചത് ആര്‍ദ്രയും കൂട്ടുകാരി ഐശ്വര്യ ഗൌരി യും ചേര്‍ന്നായിരുന്നു. കലി കാല വാര്‍ത്തകളുടെ പരസ്യത്തില്‍ ഇവരുടെ ശബ് ദം ഇപ്പോഴും കേള്‍ക്കാം.




യു എ ഇ യിലെ നിരവധി വേദികളില്‍ തന്റെ കഴിവു തെളിയിച്ച ഈ കൊച്ചു മിടുക്കി അബു ദാബിയില്‍ ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി വികാസ് /സോണിയ ദമ്പതികളുടെ മകളാണ്.




- പി. എം. അബ് ദുല്‍ റഹിമാന്‍, അബു ദാബി
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



16 August 2008

ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി

ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തന ഉല്‍ഘാടനം 2008 ഓഗസ്റ്റ് 17 ഞായറാഴ്ച വൈകീട്ട് 5:30ന് ചാവക്കാട് മുനിസിപ്പല്‍ സ്ക്വയറില്‍ ചേരുന്ന പൊതു യോഗത്തില്‍ വെച്ച് കേരള ചലചിത്ര അക്കാദമി ചെയര്‍മാനും പ്രശസ്ത സംവിധായകനും ആയ ശ്രീ. കെ. ആര്‍. മോഹനന്‍ നിര്‍വഹിയ്ക്കും.




ചടങ്ങില്‍ മാധ്യമ - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.




തുടര്‍ന്ന് 2007ലെ കേരള സര്‍ക്കാര്‍ പുരസ്കാരം നേടിയ “ഏകാന്തം” എന്ന സിനിമ പ്രദര്‍ശിപ്പിയ്ക്കും.




യോഗത്തിലും തുടര്‍ന്നുള്ള സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളിലും താല്പര്യമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം എന്ന് ഭാരവാഹികള്‍ അറിയിച്ചു.




കൂടുതല്‍ വിവരങ്ങള്‍ക്ക്::
കെ. എ.മോഹന്‍ ദാസ് - 9446042816
എ. എച്ച്. അക്ബര്‍ - 98475909950
കെ. വി. രവീന്ദ്രന്‍ - 94471533088
സുനില്‍ ബാലകൃഷ്ണന്‍ - 9447670683

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്