29 May 2009

“ജുവൈരയുടെ പപ്പ” ഒരുങ്ങുന്നു

juvairayude-pappaവ്യത്യസ്ഥമായ ഒരു കഥയുമായി അബുദാബിയില്‍ നിന്നും പുതിയ ടെലി സിനിമ ഒരുങ്ങുന്നു. പ്രവാസ ലോകത്തെ ശ്രദ്ധേയനായ കഥാകാരന്‍ ഗിരീഷ് കുമാര്‍ കുനിയില്‍ എഴുതിയ കഥയെ ആസ്പദമാക്കി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ജുവൈരയുടെ പപ്പ”.
 
ഗള്‍ഫിലെ ജീവിതത്തിലെ ആരും കാണാതെ പോകുന്ന ചില മേഖലകളിലേക്ക് നമ്മെ എത്തിക്കുകയാണ് ഇതിലൂടെ മാമ്മന്‍ കെ. രാജന്‍. ജീവിതം ആഘോഷമാക്കി മാറ്റിയവര്‍ എന്നു നാം വിശ്വസിക്കുന്ന, കാഴ്ചക്കാരെ രസിപ്പിക്കുന്ന
കലാ ലോകത്തെ മനുഷ്യാത്മാക്കളുടെ വേദനയും, പ്രണയവും, വിരഹവും, ഇരുളടഞ്ഞു കിടക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു ഈ ചിത്രത്തിലൂടെ.
 

pooja-juvairayude-pappa

 
അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നാടക സൌഹൃദ’ ത്തിന്റെ ബാനറില്‍ എ. പി. ഗഫൂര്‍, അജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘ജുവൈരയുടെ പപ്പ’ യില്‍ ഈ രംഗത്ത് കഴിവു തെളിയിച്ചു കഴിഞ്ഞ കലാകാരന്‍ മാരേയും, സാങ്കേതിക വിദഗ്ദരേയും അണി നിരത്തുന്നു.
 
കഴിഞ്ഞ ദിവസം അബുദാബിയില്‍ ഈ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു.
 
ഇസ്കന്തര്‍ മിര്‍സ, ഹാരിഫ് ഒരുമനയൂര്‍, സജാദ് നിലമേല്‍, ഖാദര്‍ ഡിംബ്രൈറ്റ്, ശ്രീനിവാസ് കാഞ്ഞങ്ങാട്, സാലി കല്ലട തുടങ്ങിയവരാണ് ഈ ചിത്രത്തിന്റെ പിന്നണിയില്‍ ‍പ്രവര്‍ത്തിക്കുന്നത്.
 
2007 ലെ അറ്റ്ലസ് - ജീവന്‍ ടെലി ഫെസ്റ്റില്‍ അംഗീകാരം നേടിയ ‘ദൂരം’ എന്ന ടെലി സിനിമക്കു ശേഷം മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്നു.
 
‘ജുവൈരയുടെ പപ്പ’ യില്‍ സഹകരിക്കാന്‍ താല്പര്യമുള്ള യു. എ. ഇ. യിലെ കലാകാരന്‍മാര്‍ക്ക് ‘നാടക സൌഹൃദ’ ത്തിന്റെ പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണ്.
 
വിശദ വിവരങ്ങള്‍ക്ക് 050 54 62 429 , 050 68 99 494, 050 31 81 343 എന്നീ നമ്പരുകളിലോ ഈ ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക: natakasouhrudham at gmail dot com
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

waiting for the release of this telefilm.

September 24, 2009 at 12:15 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്