വെള്ളി 25th ഏപ്രില്‍ 2025

30 December 2009

കന്നഡ താരം വിഷ്ണു വര്‍ദ്ധന്‍ യാത്രയായി

vishnuvardhanകൌരവര്‍ എന്ന മലയാള സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിതനായ കന്നഡ താരം വിഷ്ണു വര്‍ദ്ധന്‍ (59 ) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൈസൂരില്‍ ആയിരുന്നു അന്ത്യം. ഹൃദയാ ഘാതമായിരുന്നു മരണ കാരണം. നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത നടി ഭാരതി യാണ് ഭാര്യ.
 
ഗിരീഷ്‌ കര്‍ണാട് സംവിധാനം ചെയ്ത 'വംശ വൃക്ഷ' എന്ന സിനിമയിലൂടെ അഭിനയ രംഗത്ത്‌ പ്രവേശിച്ച സമ്പത്ത് കുമാര്‍ എന്ന വിഷ്ണു വര്‍ദ്ധന്‍ നായകനായ ആദ്യ ചിത്രത്തിന് തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. ഏഴു തവണ കര്‍ണ്ണാടക സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും, ഏഴു തവണ ഫിലിം ഫെയര്‍ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാഗരഹാവു, മുതിന ഹാര, ഹോംബിസിലു, ബന്ധന, നാഗറ ഹോളെ, യജമാന തുടങ്ങിയവ വിഷ്ണു വര്‍ദ്ധന്‍ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്. നിരവധി ഭക്തി ഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള അദ്ദേഹം കന്നഡ സിനിമകള്‍ക്കും പിന്നണി പാടിയിട്ടുണ്ട്.
 
കന്നഡക്കും മലയാളത്തിനും പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. മണിച്ചിത്ര ത്താഴ്, ഹിറ്റ്‌ലര്‍ എന്നീ മലയാള സിനിമകളുടെ കന്നഡ റീമേക്കില്‍ വിഷ്ണു വര്‍ദ്ധനായിരുന്നു നായകന്‍.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്




Loading...