കീര്‍ത്തിചക്ര യിലെ സംഗീത പ്രേമിയായ കിഷോരി ലാല്‍ എന്ന പട്ടാള ക്കാരനെ അനശ്വര നാക്കിയ സന്തോഷ് ജോഗി വിട പറഞ്ഞു. ഒരു പ്രവാസി യായിരുന്ന സന്തോഷ്, ദുബായിലെ ഹോട്ടലില്‍ ഗായകനായി ജോലി ചെയ്യുന്നതി നിടയിലാണ് കീര്‍ത്തി ചക്രയിലൂടെ സിനിമയില്‍ സജീവമാകുന്നത്. നാടകം, കഥ, കവിത, സംഗീതം എന്നീ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
മുംബൈയിലെ 'ജോഗീസ്' എന്ന ഹിന്ദുസ്ഥാനി സംഗീത ട്രൂപ്പിലെ ഗായക നായതിനു ശേഷമാണ് 'സന്തോഷ് ജോഗി' എന്ന പേരില്‍ പ്രശസ്തനായത്.
ടൂ വീലര്‍, ഇരുവട്ടം മണവാട്ടി, രാജ മാണിക്യം തുടങ്ങിയ സിനിമകളില്‍ അഭിനയി ച്ചെങ്കിലും ശ്രദ്ധേയ നായത്, "ഖുദാസേ മന്നത്ത് ഹേ മേരീ" എന്നൊരു ഹൃദ്യമായ ഗാന രംഗത്തിലൂടെ 'കീര്‍ത്തി ചക്ര' യിലാണ്.
പിന്നീട് ബിഗ്ബി, മായാവി, കുരുക്ഷേത്ര, അലി ഭായ്, ചോട്ടാ മുംബൈ, ബലറാം V/S താരാദാസ്, പുലിജന്മം, മലബാര്‍ വെഡിംഗ്, ചന്ദ്രനിലേക്കുള്ള വഴി, ജൂലായ് നാല്, നസ്രാണി, കാക്കി, മുല്ല തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ സഹ നടനായും വില്ലനായും അഭിനയിച്ചു.
തൃശൂര്‍ ഇരവി മംഗലം സ്വദേശിയായ സന്തോഷ്, ടൌണിലെ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മുപ്പത്തി ആറുകാരനായ ഈ കലാകാരന് ആത്മഹത്യ ചെയ്യുക യായിരുന്നു. സേതു മാധവന് - മാലതി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജിജി, മക്കള്‍: ചിത്ര ലേഖ, കപില.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സന്തോഷ്, സ്വന്തമായി ഒരു തിരക്കഥ തയ്യാറാക്കി ക്കൊണ്ടിരി ക്കുകയായിരുന്നു.
1 Comments:
lOkatthe rasipikkunnavar palarum ingane jeevithathinte duekhata nimishangalil nalla ormmakalkkoppam kureyere chodyangal bakiyaki kadannu pokunnu. engot enthin. aarkariyam . thirich varillennurapulla yathrakalkk sakshiyavuka sankatakaram thanne
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്