പ്രശസ്ത കവിയും ഗാന രചയിതാവും തിരക്കഥാ കൃത്തുമായ ഗിരീഷ് പുത്തഞ്ചേരി (48) അന്തരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകീട്ടായിരുന്നു അന്ത്യം. കോഴിക്കോട് പുത്തഞ്ചേരിയില്‍ കൃഷ്ണ പണിക്കരുടേയും മീനാക്ഷിയുടെയും പുത്രനാണ്. ബീനയാണ് ഭാര്യ, രണ്ടു മക്കളുണ്ട്.
മെലഡി ഗാനങ്ങളായാലും, "അടിപൊളി" ഗാനങ്ങളായാലും കഴിഞ്ഞ ഇരുപതു വര്‍ഷ ക്കാലം മലയാളിയുടെ മനസ്സില്‍ പതിഞ്ഞ പല ഗാനങ്ങളും ഇദ്ദേഹത്തി ന്റേതായിരുന്നു. പി. ഭാസ്കരനും, ഓ. എന്‍. വി. യും, കൈതപ്രവും അടക്കി വാണിരുന്ന കാലത്ത്, ഈ രംഗത്തേക്ക് കടന്നു വന്ന പുത്തഞ്ചേരി അധികം കഴിയുന്നതിനു മുമ്പു തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തി. ദാരിദ്ര്യ പൂര്‍ണ്ണമായ ജീവിതം നല്‍കിയ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് കരുത്തേകി. ട്യൂണിനുസരിച്ച് അനായാസം രചന നിര്‍വ്വഹിക്കുവാന്‍ പുത്തഞ്ചേരിക്ക് കഴിഞ്ഞിരുന്നു. സിനിമയുടെ സന്ദര്‍ഭ ത്തിനനുസരിച്ച് അതിലേക്ക് ഇറങ്ങി ചെന്ന് ഗാനങ്ങള്‍ രചിക്കുന്നതില്‍ അനിതര സാധാരണമായ കഴിവായിരുന്നു ഇദ്ദേഹം പ്രകടി പ്പിച്ചിരുന്നത്. മലയാള സിനിമയിലെ ഏക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ദേവാസുരത്തിലെ "സൂര്യ കിരീടം വീണുടഞ്ഞു" എന്ന ഗാനം ആ സിനിമയുടെ സന്ദര്‍ഭവുമായും നായകന്റെ മാനസി കാവസ്ഥ യുമായും എത്ര മാത്രം ഇഴുകി ച്ചേരുന്നു എന്നത് ആ മഹാ പ്രതിഭയുടെ കഴിവു വ്യക്തമാക്കുന്നു. ഗാന രചയിതാവെന്ന നിലയില്‍ പഴയതും പുതിയതുമായ പല സംഗീത സംവിധായ കര്‍ക്കൊപ്പവും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴു തവണ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന ഗവണ്മെനിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അഗ്നി ദേവന്‍, കൃഷ്ണ ഗുഡിയില്‍ ഒരു പ്രണയ കാലത്ത്, പുനരധിവാസം, രാവണ പ്രഭു, നന്ദനം, ഗൗരീ ശങ്കരം, കഥാവശേഷന്‍ എന്നിവയാണാ ചിത്രങ്ങള്‍.
-
എസ്. കുമാര്‍
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്